എം-സോണ്‍ റിലീസ് – 1715
മിനി സീരീസ്
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Craig Viveiros |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
എഴുത്തുകാരി Agatha christie യുടെ And There Were None എന്ന നോവലിനെ ആസ്പദമാക്കി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. BBCയ്ക്ക് വേണ്ടി Craig Viveiros അതേ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത Mini Series ആണ് ‘And There Were None’. 55 മിനിറ്റുകൾ വച്ച് 3 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ആണ്. കൈകാര്യം ചെയ്യുന്ന ജോണർ Mystery/Drama ആണ്.
8 അപരിചിതർ ആയ ആളുകൾക്ക് Owen എന്നൊരാളുടെ കത്ത് ലഭിക്കുകയും, തുടർന്ന് ഒരു ദ്വീപിൽ പോകേണ്ടിവരുന്നതും, പിന്നീട് ഓരോരുത്തരായി കൊലചെയ്യപ്പെടുകയും, അവസാനം അതാരാണെന്നും എന്തിനാണെന്നും ഉള്ള നിഗമനത്തിലേക്ക് കഥ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
പതിഞ്ഞ താളത്തിൽ തുടങ്ങി ഒന്നാമത്തെ എപ്പിസോഡിന്റെ അവസാനത്തോടെ പതുക്കെ ത്രില്ലർ മോഡിലേയ്ക്ക് മാറുന്ന ഈ സീരീസ് വളരെ എൻഗേജിങ് ആയാണ് പിന്നീട് പോകുന്നത്. ഈ സിനിമയുടെ അതേ ആശയം തന്നെയെടുത്ത് വിവിധ ഭാഷകളിലായി അനവധി സിനിമകൾ വന്നിട്ടുണ്ട്. പക്ഷേ അതിനെല്ലാം തുടക്കമിട്ടത് ഈയൊരു കഥയായിരുന്നു.
(കടപ്പാട് : Sreerag K Suresh)