എം-സോണ്‍ റിലീസ് – 1150
മാർവൽ ഫെസ്റ്റ് 2 – 05

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peyton Reed |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം അതിന്റെ ദൂഷ്യങ്ങൾ മനസ്സിലാക്കി അത് മാനവരാശിയിൽ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാർത്ഥി Darren Cross ആ രഹസ്യം എന്താണെന്ന് മനസ്സിലാക്കുകയും അത് പുനർനിർമ്മിക്കുകയും ചെയ്യുന്നു. സ്കോട്ട് ലാംഗ് എന്ന മെക്കാനിക്കല്‍ എഞ്ചിനീയർ ഒരു മോഷണ ശ്രമത്തിന് ജയിലില്‍ പോയി തിരിച്ചു ഇറങ്ങിയെങ്കിലും സ്വന്തം മകളെ പോലും കാണാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. കുറ്റവാളി എന്ന ലേബല്‍ കാരണം അയാള്‍ക്ക് ജോലിയൊന്നും കിട്ടുന്നുമില്ല. അപ്പോഴാണ് സുഹൃത്തിന്റെ നിർദ്ദേശം അനുസരിച്ച് അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തു മോഷ്ടിക്കാന്‍ സ്കോട്ട് തീരുമാനിക്കുന്നത്. ആ തീരുമാനം സ്കോട്ടിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. Ant-Man ന്റെ കഥ അവിടെ തുടങ്ങുന്നു.