Apollo 13
അപ്പോളോ 13 (1995)

എംസോൺ റിലീസ് – 2162

Download

3801 Downloads

IMDb

7.7/10

മനുഷ്യനെ വിജയകരമായി ചന്ദ്രനിൽ എത്തിച്ച് തിരികെ കൊണ്ടുവന്ന അപ്പോളോ 11 ദൗത്യത്തെ തുടർന്ന്  നടത്തിയ അപ്പോളോ 12 ഉം വൻ വിജയമായിരുന്നു. എന്നാൽ ഈ വിജയങ്ങളിലൂടെ നേടിയ ആത്മവിശ്വാസത്തോടെ നടത്തിയ അപ്പോളോ 13 ദൗത്യം ഒരു അപകടത്തിലാണ് കലാശിച്ചത്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ദൗത്യവുമായി പുറപ്പെടുകയും, എന്നാൽ യാത്രാമദ്ധ്യേ വലിയ ഒരു അപകടത്തെ തുടർന്ന്  അതിലെ മൂന്ന് യാത്രികരും മരണത്തെ മുഖാമുഖം കാണുകയും ചെയ്ത സംഭവങ്ങളെ ആസ്പദമാക്കി 1995ൽ ഇറങ്ങിയ ചിത്രമാണ് അപ്പോളോ 13.