Argo
ആര്‍ഗോ (2012)

എംസോൺ റിലീസ് – 1888

IMDb

7.7/10

1979ലെ ഇറാനിയന്‍ ബന്ദി പ്രശ്നത്തെ ആസ്പദമാക്കി ബെന്‍ അഫ്ളെക്ക് സംവിധാനം ചെയ്ത ത്രില്ലര്‍. മികച്ച ചിത്രത്തിന്റേതടക്കം മൂന്ന് ഓസ്കാറുകള്‍ നേടിയ ചിത്രം.

ഷാ ഭരണകൂടത്തെ പുറത്താക്കിയതിനു പിന്നിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ ഇറാനിലെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെടുന്നതും നയതന്ത്രജ്ഞര്‍ ബന്ദികളാക്കപ്പെടുന്നതുമാണ് പശ്ചാത്തലം. ഇറാന്‍കാരറിയാതെ രക്ഷപ്പെടുന്ന ആറു പേരെ രക്ഷപ്പെടുത്താന്‍ സിഐഎയും കനേഡിയന്‍ അംബാസിഡറും നടത്തുന്ന ശ്രമങ്ങള്‍, കാഴ്ചക്കാരനില്‍ ഉദ്വേഗം ജനിപ്പിക്കുന്ന വിധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ത്രില്ലര്‍ സിനിമകളിലെ ഒരു ബെഞ്ച്‌ മാര്‍ക്ക് ആയി കരുതപ്പെടുന്ന സിനിമ.

രണ്ടു പരിഭാഷകർ ചെയ്ത രണ്ടു വ്യത്യസ്ത പരിഭാഷകളാണ് ഈ റിലീസിൽ ഉള്ളത്.