എം-സോണ്‍ റിലീസ് – 457
ഭാഷ | ഫിന്നിഷ് |
സംവിധാനം | Aki Kaurismäki |
പരിഭാഷ | മോഹനൻ കെം. എം |
ജോണർ | കോമഡി, ക്രൈം, റൊമാൻസ് |
വര്‍ക്കേഴ്സ് ട്രിലജിയിലെ രണ്ടാമതായി ഇറങ്ങിയ ചിത്രമാണ് ഏരിയല്‍. കോള്‍ മൈന്‍ ജോലിക്കാരനായ ടൈസ്റ്റോ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . കോള്‍ മൈന്‍ ഫാക്റ്ററി അടച്ചു പൂട്ടിയപ്പോള്‍ ജോലി നഷ്ട്ടപ്പെട്ടവരില്‍ ടൈസ്റ്റോയും അയാളുടെ പിതാവും ഉണ്ടായിരുന്നു . ചുമ്മാ വെള്ളമടിച്ചു നടന്നു ജീവിതം നശിപ്പിക്കരുതെന്ന് ടൈസ്റ്റൊയെ ഉപദേശിച്ച ശേഷം പിതാവ് സ്വയം വെടി വെച്ച് മരിക്കുന്നു . അച്ഛന്റെ വൈറ്റ് കാഡില്ലാകില് തന്റെ ലൈഫ് സേവിങ്ങ്സുമായി സിറ്റിയിലേക്ക് തിരിക്കുന്ന ടൈസ്റ്റോ വഴിയില്‍ വെച്ച് കൊള്ളയടിക്കപ്പെടുന്നു . പിന്നീട് ജോലി തേടിയും അന്തിയുറങ്ങാന്‍ ചീപ് ഹോട്ടലുകള്‍ തേടിയുമുള്ള യാത്രക്കിടയില്‍ എപ്പോഴോ ആണ് ടൈസ്റ്റോ ഇര്മേലിയെ പരിചയപ്പെടുനത് .ഭര്ത്താവുപെക്ഷിച്ചു പോയ ഇര്മേലി രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പല ജോലികളും മാറി മാറി ചെയ്തു വരികയാണ് . ടൈസ്റ്റൊ ഇര്മേലിയുമായി വളരെ പെട്ടെന്ന് തന്നെ അടുക്കുന്നു. തന്റെ ഭര്‍ത്താവുപേക്ഷിച്ച പോലെ ഉപേക്ഷിച്ചു പോകുമോ എന്ന് ചോദിക്കുന്ന ഇര്മേലിയോടു ഇനിയെപ്പോഴും കൂടെയുണ്ടാകുമെന്നാണ് ടൈസ്റ്റോ പറയുന്നത് . എന്നാല്‍ ടൈസ്റ്റോ അന്യായമായി തടവില്‍ ആകുന്നതോടെ വിധി വീണ്ടും അവരോടു ക്രൂരത കാണിക്കുന്നു …