എം-സോണ്‍ റിലീസ് – 1596

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Denis Villeneuve |
പരിഭാഷ | പരിഭാഷ 1 : മുഹമ്മദ് റോഷൻ പരിഭാഷ 2 : പവന് ആര്‍ണി |
ജോണർ | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
ആൻസൊന്തി, പ്രിസണേര്‍സ്, എനിമി തുടങ്ങിയ പ്രശസ്ത ചലചിത്രങ്ങളുടെ സംവിധായകന്‍ ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് അറൈവല്‍.
ഒരു പ്രഭാതത്തില്‍ ലോകമെമ്പാടുമായി 12 വ്യത്യസ്ത സ്ഥലങ്ങളില്‍ അജ്ഞാത ബഹിരാകാശ പേടകങ്ങള്‍ വന്ന് നിലയുറപ്പിക്കുന്നു. ” എന്തിനവര്‍ ഇവിടെ വന്നു? എന്താണ് അവരുടെ ഭൂമിയിലെ ലക്ഷ്യം? ” തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഗവണ്‍മെന്‍റ് ഭാഷാ വിദഗ്ധയായ ഡോ. ലൂയിസ് ബാങ്ക്സിനെ ചുമതലപ്പെടുത്തുന്നു. ലൂയിസ് തന്‍റെ സംഘത്തോടൊപ്പം ബഹിരാകാശ പേടകത്തില്‍ പ്രവേശിച്ച് അന്യഗ്രഹജീവികളുമായി സമ്പര്‍ക്കത്തിന് ശ്രമിക്കുന്നു.
നിരവധി നിരൂപക പ്രശംസ നേടിയ ‘അറൈവല്‍’ മികച്ച ചലചിത്രം, മികച്ച സംവിധാനം, മികച്ച ഛായാഗ്രഹണം തുടങ്ങി 8 ഓസ്കാര്‍ നോമിനേഷനുകള്‍ നേടി. മികച്ച സൗണ്ട് എഡിറ്റിംഗിനുള്ള ഓസ്കാര്‍ സിൽവെയ്ൻ ബെല്ലെമെയ്ര്‍ ഈ ചിത്രത്തിലൂടെ കരസ്ഥമാക്കി.
രണ്ടു പരിഭാഷകർ ചെയ്ത രണ്ടു വ്യത്യസ്ത പരിഭാഷകളാണ് ഈ റിലീസിൽ ഉള്ളത്.