Assassin's Creed
അസാസിൻസ് ക്രീഡ് (2016)
എംസോൺ റിലീസ് – 970
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Justin Kurzel |
പരിഭാഷ: | വിമൽ കെ. കൃഷ്ണൻകുട്ടി |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
അസാസിന്‍സ് ക്രീഡ് (2016) എന്നത് അതേ പേരിലുള്ള വീഡിയോ ഗെയ്മിനെ ആസ്പദമാക്കി എടുത്ത അമേരിക്കന്‍ ആക്ഷന്‍ സിനിമയാണ്. മൈക്കില്‍ ലെസ്ലി (Michael Lesslie), ആദം കൂപ്പര്‍ (Adam Cooper), ബില്‍ കൊളാജ് (Bill Collage) എന്നിവര്‍ ചേര്‍ന്നെഴുതി ജസ്റ്റിന് കുര്‍സല്‍ (Justin Kurzel) സംവിധാനം ചെയ്ത ഈ സിനിമയില്‍ മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ (Michael Fassbender), മാരിയോണ്‍ കോട്ടിലാ(ര്‍)ഡ് (Marion Cotillard), ജെറെമി അയേണ്‍സ് (Jeremy Irons), ബ്രെന്‍ഡന്‍ ഗ്ലീസന് (Brendan Gleeson), ഷാര്‍ലറ്റ് റാമ്പ്ലിംഗ് (Charlotte Rampling) മൈക്കിള്‍ കെ വില്യംസ് (Michael K. Williams) എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
DNAയില്‍ അടങ്ങിയ ജനിതക ഓര്‍മ്മകളുടെ കെട്ടഴിക്കുന്ന നൂതനമായ ഒരു സാങ്കേതികവിദ്യയിലൂടെ കാള്‍ ലിഞ്ച് (Cal Lynch) പതിനഞ്ചാം നൂറ്റാണ്ടിലെ സ്പെയ്നിലേക്ക് പോവുകയാണ്. അവിടെ വച്ച് ടെംപ്ലാര്‍ ഭരണത്തില്‍ നിന്ന് സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത അസാസിനുകളുടെ രഹസ്യ സംഘത്തിലെ അഗ്വിലാര്‍ ഡി നെര്ഹ (Aguilar de Nerha) ആയതായി അയാള്‍ക്ക് അനുഭവപ്പെടുന്നു. ഭൂതകാലത്താല്‍ പരിവര്‍ത്തനം സംഭവിച്ച കാളിന് പഴയ അറിവുകളും ശാരീരികമായ കഴിവുകളും ലഭിക്കുന്നു. പിന്നീട് ഇപ്പോള്‍ സമൂഹത്തെ പീഡിപ്പിക്കുന്ന സംഘടനയ്ക്കെതിരെ തിരിയുന്നു.
2015 ആഗസ്റ്റിന്റെ അവസാനം ഷൂട്ടിംഗ് ആരംഭിച്ച് 2016 ജനുവരി പൂര്‍ത്തിയാക്കിയ ഈ സിനിമ 2016 ഡിസംബര്‍ 21 ന് ഫ്രാന്‍സിലും അമേരിക്കയിലും റിലീസ് ചെയ്തു. നിരൂപകരില്‍ നിന്ന് മോശം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെങ്കിലും വീഡിയോ ഗെയ്മുകളെ ആസ്പദമാക്കി എടുത്ത സിനിമകളില്‍ വച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നു ഇതെന്ന് ചിലരെങ്കിലും രേഖപ്പെടുത്തി. 125 മില്ല്യന്‍ ഡോളര്‍ മുടക്കി എടുത്ത ഈ സിനിമ ലോകമെമ്പാടുനിന്നുമായി 240 മില്ല്യന്‍ ഡോളര്‍ വാരിയെടുത്തു.