• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Assassin’s Creed / അസാസിൻസ് ക്രീഡ് (2016)

January 20, 2019 by Shyju S

എം-സോണ്‍ റിലീസ് – 970

Msone Bonus Release

Assassin’s Creed: Lineage / അസാസിൻസ് ക്രീഡ്: ലിനീയജ് (2009)

പോസ്റ്റർ : ശ്രീധർ
ഭാഷഇംഗ്ലീഷ്
സംവിധാനംJustin Kurzel
പരിഭാഷവിമൽ കെ. കൃഷ്ണൻകുട്ടി
ജോണർആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ

5.7/10

Download

അസാസിന്‍സ് ക്രീഡ് (2016) എന്നത് അതേ പേരിലുള്ള വീഡിയോ ഗെയ്മിനെ ആസ്പദമാക്കി എടുത്ത അമേരിക്കന്‍ ആക്ഷന്‍ സിനിമയാണ്. മൈക്കില്‍ ലെസ്ലി (Michael Lesslie), ആദം കൂപ്പര്‍ (Adam Cooper), ബില്‍ കൊളാജ് (Bill Collage) എന്നിവര്‍ ചേര്‍ന്നെഴുതി ജസ്റ്റിന്‍ കുര്‍സല്‍ (Justin Kurzel) സംവിധാനം ചെയ്ത ഈ സിനിമയില്‍ മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ (Michael Fassbender), മാരിയോണ്‍ കോട്ടിലാ(ര്‍)ഡ് (Marion Cotillard), ജെറെമി അയേണ്‍സ് (Jeremy Irons), ബ്രെന്‍ഡന്‍ ഗ്ലീസന്‍ (Brendan Gleeson), ഷാര്‍ലറ്റ് റാമ്പ്ലിംഗ് (Charlotte Rampling) മൈക്കിള്‍ കെ വില്യംസ് (Michael K. Williams) എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

DNAയില്‍ അടങ്ങിയ ജനിതക ഓര്‍മ്മകളുടെ കെട്ടഴിക്കുന്ന നൂതനമായ ഒരു സാങ്കേതികവിദ്യയിലൂടെ കാള്‍ ലിഞ്ച് (Cal Lynch) പതിനഞ്ചാം നൂറ്റാണ്ടിലെ സ്പെയ്നിലേക്ക് പോവുകയാണ്. അവിടെ വച്ച് ടെംപ്ലാര്‍ ഭരണത്തില്‍ നിന്ന് സമൂഹത്തിന്‍റെ സ്വാതന്ത്ര്യത്തെ രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത അസാസിനുകളുടെ രഹസ്യ സംഘത്തിലെ അഗ്വിലാര്‍ ഡി നെര്‍ഹ (Aguilar de Nerha) ആയതായി അയാള്‍ക്ക് അനുഭവപ്പെടുന്നു. ഭൂതകാലത്താല്‍ പരിവര്‍ത്തനം സംഭവിച്ച കാളിന് പഴയ അറിവുകളും ശാരീരികമായ കഴിവുകളും ലഭിക്കുന്നു. പിന്നീട് ഇപ്പോള്‍ സമൂഹത്തെ പീഡിപ്പിക്കുന്ന സംഘടനയ്ക്കെതിരെ തിരിയുന്നു.

2015 ആഗസ്റ്റിന്‍റെ അവസാനം ഷൂട്ടിംഗ് ആരംഭിച്ച് 2016 ജനുവരി പൂര്‍ത്തിയാക്കിയ ഈ സിനിമ 2016 ഡിസംബര്‍ 21 ന് ഫ്രാന്‍സിലും അമേരിക്കയിലും റിലീസ് ചെയ്തു. നിരൂപകരില്‍ നിന്ന് മോശം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെങ്കിലും വീഡിയോ ഗെയ്മുകളെ ആസ്പദമാക്കി എടുത്ത സിനിമകളില്‍ വച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നു ഇതെന്ന് ചിലരെങ്കിലും രേഖപ്പെടുത്തി. 125 മില്ല്യന്‍ ഡോളര്‍ മുടക്കി എടുത്ത ഈ സിനിമ ലോകമെമ്പാടുനിന്നുമായി 240 മില്ല്യന്‍ ഡോളര്‍ വാരിയെടുത്തു.

Assassin’s Creed: Lineage / അസാസിൻസ് ക്രീഡ്: ലിനീയജ് (2009)

എസിയോ ഓഡിറ്റോറിയുടെയും (Ezio Auditore) കുടുംബത്തിന്‍റെയും ചരിത്രം വിവരിക്കുന്ന അസാസിന്‍സ് ക്രീഡ് II (Assassin’s Creed II) എന്ന വീഡിയോ ഗെയ്മിനെ ആസ്പദമാക്കി ഇറക്കിയ മൂന്ന് ഷോര്‍ട്ട് ഫിലിമുകളുടെ പരമ്പരയാണ് അസാസിന്‍സ് ക്രീഡ് : ലൈന്‍ എയ്ജ് (Assassin’s Creed: Lineage).
ഇറ്റലിയില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ നവോത്ഥാനത്തിന്‍റെ’ തുടക്കത്തില്‍ ജീവിച്ചിരുന്ന അസാസിനാണ് ജ്യൊവാനി (Giovanni). പുതിയ ഈ യുഗത്തിന്‍റെ തുടക്കത്തില്‍, ശക്തരായ മെഡിസി കുടുംബത്തിനെ അധികാരഭ്രഷ്ടരാക്കി ഇറ്റലിയെ തകര്‍ക്കാന്‍ ഒരു ദുഷിച്ച കുടുംബക്കാര്‍ ഗൂഡാലോചന നടത്തുന്നു. ഒരു അസാസിനെന്ന നിലയ്ക്ക് ജ്യൊവാനിയ്ക്ക് ഈ വെല്ലുവിളിയെ നേരിട്ട് നീതി നടപ്പിലാക്കിയേ മതിയാകൂ.

ഹൈബ്രിഡ് ടെക്നോളജിയുമായി (Hybride Technology) സഹകരിച്ച് യൂബിസോഫ്റ്റ്‌ (Ubisoft) നിര്‍മ്മിച്ച ഈ പരമ്പരയുടെ ആദ്യ എപ്പിസോഡ് 2009 ഒക്ടോബര്‍ 26 ന് യൂട്യൂബില്‍ റിലീസ് ചെയ്തു. വീഡിയോ ഗെയിമിന്‍റെ പ്രചാരത്തിനും അതുപോലെത്തന്നെ യൂബിസോഫ്റ്റിന്‍റെ സിനിമയിലേക്കുള്ള ആദ്യ ചുവട് വെയ്പ്പിനുമായാണ് ഈ പരമ്പര അവതരിപ്പിച്ചത്. കനേഡിയന്‍ സംവിധായകനായ യ്വെസ് സിമോണേ (Yves Simoneau) ആണ് ഈ പരമ്പര സംവിധാനം ചെയ്തത്.



അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Adventure, English, Sci-Fi Tagged: Vimal K Krishnankutty

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]