എം-സോണ്‍ റിലീസ് – 1338
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Leitch |
പരിഭാഷ | വിമൽ കെ. കൃഷ്ണൻകുട്ടി |
ജോണർ | ആക്ഷൻ, മിസ്റ്ററി, ത്രില്ലർ |
2012ലിറങ്ങിയ ഗ്രാഫിക് നോവൽ കോൾഡസ്റ്റ് സിറ്റിയെ (Coldest City) അടിസ്ഥാനമാക്കി നിർമ്മിച്ച അമേരിക്കൻ ആക്ഷൻ ത്രില്ലർ സ്പൈ ഫിലിമാണ് അറ്റോമിക് ബ്ലോണ്ട് (Atomic Blonde, 2017).
1989 നവംബറിൽ, ബെർലിൻ മതിൽ ഇടിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ചാരസംഘടനയായ MI6ലെ ഏജന്‍റ് ജെയിംസ് ഗാസ്‌കോയിനെ (James Gascoigne) റഷ്യൻ ചാരസംഘടനയായ കെജിബിയിലെ ഏജന്‍റ് യൂറി ബാക്റ്റിൻ (Yuri Bakhtin) വെടിവച്ച് കൊന്ന് ഒരു വാച്ച് മോഷ്ടിച്ചു. ആ വാച്ചിൽ ഒളിപ്പിച്ചിരുന്ന മൈക്രോഫിലിമിൽ ബെർലിനിലുള്ള ഇരുരാജ്യത്തെയും എല്ലാ രഹസ്യാന്വേഷണ ഏജന്‍റുമാരുടെയും പേരുകൾ എഴുതിയിട്ടുണ്ട്. അത് പുറത്തായാൽ ഒറ്റദിവസംകൊണ്ട് ബെർലിൻ ചാരന്മാരുടെ ശവംകൊണ്ട് നിറയും.
അതൊഴിവാക്കാൻ MI6ലെ വലിയ പൊസിഷനിലുള്ള ചാര ലൊറൈൻ ബ്രോട്ടണെ (Lorraine Broughton) MI6 എക്സിക്യൂട്ടീവ് എറിക് ഗ്രേയും (Eric Gray) സിഐഎ ഏജന്‍റ് എമ്മെറ്റ് കുർസ്‌ഫെൽഡും (Emmett Kurzfeld) ബെർലിനിലേക്ക് അയച്ചു. പത്ത് ദിവസത്തിന് ശേഷം, ദൗത്യം പൂർത്തിയാക്കി തിരികെ എത്തിയ ലൊറൈനെ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ കൊണ്ടുവരുന്നു.
ചോദ്യം ചെയ്യൽ റൂമിനും ഫ്ലാഷ്ബാക്കുകൾക്കുമിടയിൽ ബെർലിനിൽ നടന്ന കാര്യങ്ങൾ പ്രേക്ഷകരുടെ മുന്നിൽ ചുരുളഴിയുന്നു.
ഡെഡ് പൂൾ, ഡെഡ് പൂൾ 2, ജോൺ വിക്ക്, ഹോബ്ബ്സ് & ഷാ എന്നീ സിനിമകൾ സംവിധാനം ചെയ്ത ഡേവിഡ് ലീച്ചാണ് (David Leitch) ഈ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുനിന്നുമായി 100 മില്ല്യൺ ഡോളർ നേടിയ ഈ സിനിമ ജോൺ വിക്ക് സീരീസിനോട് കിടപിടിക്കുന്ന ആക്ഷൻ രംഗങ്ങൾ, ഷാർളീസ് തെറൺ (Charlize Theron), ജെയിംസ് മക്കവോയ് (James McAvoy) എന്നിവരുടെ അഭിനയം, പശ്ചാത്തലസംഗീതം എന്നിവകൊണ്ട് നിരൂപക പ്രശംസയും പിടിച്ചുപറ്റി.