Attack the Block
അറ്റാക്ക് ദ ബ്ലോക്ക് (2011)
എംസോൺ റിലീസ് – 3271
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Joe Cornish |
പരിഭാഷ: | അരുൺ അശോകൻ |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, കോമഡി |
ലണ്ടന്‍ നഗരത്തിലെ ഒരിടത്തരം ബ്ലോക്കിൽ താമസിക്കുന്ന കൗമാരപ്രായക്കാരായ കുറച്ച് ആൺകുട്ടികൾ. രാത്രിയിലെ കറങ്ങിനടപ്പും പിന്നെ ഒറ്റയ്ക്ക് നടക്കുന്നവരോട് ഗുണ്ടായിസം കാണിച്ച് കൈയിലുള്ളത് തട്ടിയെടുക്കലുമാണ് ഇവന്മാരുടെ ഇഷ്ടവിനോദം. അങ്ങനെയൊരു രാത്രിയിൽ, ഒരു യുവതിയെ വിരട്ടുമ്പോഴാണ് പെട്ടെന്ന് ഒരന്യഗ്രഹജീവി മാനത്തുനിന്ന് പൊട്ടിവീണത്! മുന്നും പിന്നും നോക്കാതെ അവന്മാർ അതിനെ കുത്തി പണ്ടമെടുത്തിട്ട്, അതിന്റെ ബോഡിയുമായി നടന്ന് ഷോ കാണിക്കാൻ തുടങ്ങി.
അവിടം മുതലാണ് കളി മാറിയത്. അതിനേക്കാൾ ഭീകരന്മാരായ അന്യഗ്രഹജീവികൾ മാനത്തുനിന്ന് തീമഴയായി പെയ്തുതുടങ്ങി. ഒപ്പം പൊലീസും മറ്റൊരു ഗ്യാങും കളത്തിലിറങ്ങുന്നു. നമ്മുടെ തെമ്മാടികൾക്ക് പിന്നാലെയാണ് ഇവരെല്ലാം. തുടർന്നങ്ങോട്ട് നിർത്താതെയുള്ള ആക്ഷനും അത്യാവശ്യം ഹൊററുമായി ഒരൊന്നൊന്നര ചോരക്കളി! കണ്ണീരും അനാവശ്യമായ റൊമാന്‍സും ഈ സിനിമയിൽ പ്രതീക്ഷിക്കേണ്ടതില്ല. ത്രില്ലിങ് നിമിഷങ്ങൾ നിറഞ്ഞ ഒരാക്ഷൻ സയൻസ് ഫിക്ഷൻ ഹൊറർ പടം കാണണമെങ്കില്‍ ധൈര്യമായി കണ്ടോളൂ, ‘അറ്റാക്ക് ദ ബ്ലോക്ക്’.