Avengers: Age of Ultron
അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ (2015)

എംസോൺ റിലീസ് – 775

Download

24904 Downloads

IMDb

7.3/10

MCUവിലെ പതിനൊന്നാമത്തെ സിനിമയും അവേഞ്ചേഴ്‌സ് സീരീസിലെ രണ്ടാമത്തെയും സിനിമയാണ് ഏജ് ഓഫ് അൾട്രോൺ (2015).
അവഞ്ചേഴ്‌സ് ഒന്നാം ഭാഗത്തിൽ നടന്ന സംഭവങ്ങൾക്ക് ശേഷം കാണാതായ ലോക്കിയുടെ ചെങ്കോൽ വളരെ കാലം നീണ്ട തിരച്ചിലുകൾക്കൊടുവിൽ സോക്കോവിയായിലെ ഒരു ഹൈഡ്ര സങ്കേതത്തിൽ വെച്ച് അവഞ്ചേഴ്‌സ് ടീം വീണ്ടെടുക്കുന്നു. പക്ഷെ അതിനും മുൻപ് തന്നെ ഹൈഡ്രയിലെ ശാസ്ത്രജ്ഞനായ സ്ട്രക്കർ ആ ചെങ്കൊലിന്റെ ശക്തി ഉപയോഗിച്ച് അനാഥരും ഇരട്ട സഹോദരങ്ങളുമായ പീട്രോ മാക്സിമോഫ്, വാണ്ട മാക്സിമോഫ് എന്നിവരിൽ പരീക്ഷണം നടത്തി അവർക്ക് അമാനുഷിക ശക്തി നൽകിയിരുന്നു. മുൻപ് സംഭവിച്ച അന്യഗ്രഹജീവികളുടെ ആക്രമണം വീണ്ടും ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ബ്രൂസ് ബാനറിന്റെ സഹായത്തോടെ ടോണി സ്റ്റാർക് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിനായി ഉപയോഗിക്കുന്നത് ലോകിയുടെ മാന്ത്രിക ദണ്ഡിൽ ഉള്ള അമാനുഷിക ബുദ്ധിയും. അങ്ങനെ രൂപം കൊണ്ട അൾട്രോൺ പക്ഷെ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മനുഷ്യനിര്മിതമാണെന്ന അനുമാനത്തിൽ എത്തുന്നതോടെ മനുഷ്യരുടെ നാശത്തിന് പദ്ധതി ഇടുന്നു. തങ്ങൾ അനാഥരാവാൻ കാരണം ടോണി സ്റ്റാർക്ക് ആണെന്ന് വിശ്വസിക്കുന്ന മാക്സിമോഫ് സഹോദരങ്ങളും അൾട്രോണിന്റെ കൂടെ ചേരുന്നു. താൻ ഉണ്ടാക്കിയ ഭീകരനെ നശിപ്പിക്കാൻ ടോണി അവേഞ്ചേഴ്‌സിനെ വീണ്ടും ഒന്നിപ്പിക്കുമ്പോൾ അവരുടെ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങുകയാണ്. സിവിൽ വാറിലേക്ക് നയിക്കുന്ന ചേരിതിരിവ് ശക്തമാകുന്നത് ഈ ചിത്രത്തിലാണ്.