Bad Times at the El Royale
ബാഡ് ടൈംസ് അറ്റ് ദ എൽ റൊയാൽ (2018)

എംസോൺ റിലീസ് – 2686

Download

5825 Downloads

IMDb

7.1/10

ഡ്ര്യൂ ഗൊഡാർഡിൻ്റെ സംവിധാനത്തിൽ 2018ൽ റിലീസ് ചെയ്ത നിയോ നോയിർ ത്രില്ലർ സിനിമയാണ് “ബാഡ് ടൈംസ് അറ്റ് ദ എൽ റൊയാൽ“.

എഴുപതുകളുടെ തുടക്കത്തിലെ ഒരു ദിവസത്തിൽ കാലിഫോർണിയയുടേയും നെവാഡയുടേയും ഒത്ത മധ്യത്തിലായി സ്ഥിതിചെയ്യുന്ന, ഒരു ജീവനക്കാരൻ മാത്രമുള്ള, എൽ റൊയാൽ ഹോട്ടലിൽ അവിചാരിതമായി എഴു പേർ ഒത്തുചേരുന്നു. ഒരു പാതിരി, ഒരു ഗായിക, ഒരു വാക്വം ക്ലീനർ സെയിൽസ് മാൻ, ഹോട്ടൽ ജീവനക്കാരൻ, രണ്ട് യുവതികൾ പിന്നെ മറ്റൊരു അസാധാരണ വ്യക്തിത്വവുമള്ളയാളും. അവർ ഏഴുപേർക്കും ഏഴ് രഹസ്യങ്ങൾ ഉണ്ടായിരുന്നു. അന്ന് രാത്രി ആ ഹോട്ടലിൽ അവരാരും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ അരങ്ങേറുന്നു. എന്താണ് ആ സംഭവം? അവരുടെ രഹസ്യങ്ങൾ എന്തൊക്കെയാണ്?