Barefoot
ബെയർഫൂട്ട് (2014)
എംസോൺ റിലീസ് – 3581
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Andrew Fleming |
| പരിഭാഷ: | ഗിരി. പി. എസ് |
| ജോണർ: | കോമഡി, ഡ്രാമ, റൊമാൻസ് |
ഒരുപാട് സമ്പത്ത് ഉണ്ടെങ്കിലും അതൊന്നും അനുഭവിക്കാൻ കഴിയാതെ ഒരു കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്നയാളാണ് ജെയ്. വളരെ യാദൃശ്ചികമായാണ് ഡെയ്സിയെന്ന പെൺകുട്ടി അയാളുടെ ജീവിതത്തിലേക്ക് വരുന്നത്. അനിയന്റെ വിവാഹത്തിലേക്ക് അപരിചിതയായ ഡെയ്സിയെ കൂട്ടികൊണ്ട് വരുന്ന ജെയ്, വീട്ടുകാർക്ക് മുന്നിൽ അവളെ അവതരിപ്പിക്കുന്നത് തന്റെ കാമുകിയായാണ് പിന്നെ നടക്കുന്ന രസകരമായ സന്ദർഭങ്ങളാണ് Barefoot എന്ന ഈ ചിത്രം.
അമേരിക്കൻ കഥാകാരനായ സ്റ്റീഫൻ സോട്നോവ്സ്കിയുടെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
