Battle Los Angeles
ബാറ്റിൽ ലോസ് ആഞ്ചലസ്‌ (2011)

എംസോൺ റിലീസ് – 3276

Download

5101 Downloads

IMDb

5.7/10

മിക്ക ഏലിയൻ കടന്നാക്രമണ സിനിമകളും രക്ഷകരായി സൂപ്പർ ഹീറോസിനെയോ അല്ലെങ്കിൽ അവസരത്തിനൊത്ത് ഉയരുന്ന സാധാരണക്കാരെയോ അവതരിപ്പിച്ച് നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തിൽ അന്യഗ്രഹജീവികളുടെ ആക്രമണമുണ്ടായാൽ, നമ്മുടെ രക്ഷയ്ക്ക് ആദ്യമെത്തുന്നവർ ആരാകും? അവർ തന്നെയാണ് ഈ സിനിമയിലെ നായകർ. സൈന്യം!

ഒരു മിഷനിടയിൽ തന്റെ കീഴിലുണ്ടായിരുന്ന എല്ലാവരും നഷ്ടമായതിന്റെ ട്രോമയിൽ സൈന്യത്തിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് മൈക്കിൾ നാന്റ്സ്. അപ്പോഴാണ് ലോകമെമ്പാടും ഒരു ഉൽക്കാവർഷമുണ്ടാകുന്നത്. അതൊരു ഏലിയൻ ആക്രമണമാണെന്ന് തിരിച്ചറിയാന്‍ ഏറെ താമസമുണ്ടായില്ല. പല നഗരങ്ങളും കീഴടക്കിയ അന്യഗ്രഹജീവികൾ ലോസ് ആഞ്ചലസും പിടിക്കുമെന്ന ഘട്ടത്തിൽ ആണവായുധം പ്രയോഗിക്കാൻ ഗവണ്‍മെന്റ് നിർബന്ധിതരാകുന്നു.

എന്നാൽ അവിടെയൊരു കെട്ടിടത്തിൽ ഏതാനും സാധാരണക്കാർ കുടുങ്ങിക്കിടക്കുകയാണ്. അവിടം ചുട്ടുചാമ്പലാക്കുന്നതിന് മുമ്പ് അവരെ രക്ഷിച്ച് കൊണ്ടുവരാനുള്ള ദൗത്യം നാന്റ്സിലും അയാളുടെ ബറ്റാലിയനിലും ഭരമേൽപ്പിക്കപ്പെടുന്നു. സ്വന്തം കീഴ്ജീവനക്കാർക്ക് പോലും അയാളുടെ നേതൃത്വത്തില്‍ സന്ദേഹമുള്ളപ്പോൾ അവരുടെ വിശ്വാസമാർജ്ജിച്ച് അന്യഗ്രഹജീവികളുടെ സേനയെ എതിരിട്ട് ആ സാധാരണക്കാരെ സുരക്ഷയുടെ തണലിലെത്തിക്കാൻ അയാൾക്ക് കഴിയുമോ?