Below Her Mouth
ബിലോ ഹെർ മൗത് (2016)

എംസോൺ റിലീസ് – 2493

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: April Mullen
പരിഭാഷ: അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ, റൊമാൻസ്
Subtitle

19305 Downloads

IMDb

5.5/10

Movie

N/A

ഫാഷൻ എഡിറ്ററായ ജാസ്മിൻ, ഭാവി വരനായ റയലുമായി ഒരു ചെറിയ ടൗണിലാണ് താമസിക്കുന്നത്. ഒരു ദിവസം ജാസ്മിൻ അവളുടെ കൂട്ടുകാരി ക്ലെയറു മൊത്ത് രാത്രി കറങ്ങുന്നതിന്റെ ഇടയിൽ ഒരു ക്ലബ്ബിൽ കയറുന്നു. അവിടെവച്ച് അവൾ ഡലാസിനെ പരിചയപ്പെടുന്നു. വളരെ പെട്ടെന്ന് തന്നെ അവർ തമ്മിൽ അടുത്തു. ജാസ്മിൻ അതിൽ നിന്നും
ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുടെങ്കിലും അവൾക്ക് അതിനു സാധിക്കുന്നില്ല.

ഡലാസ്, ഒരു റൂഫറാണ്… അതിനേക്കാൾ ഉപരി അവളൊരു ലെസ്ബിയനാണ്. ഒരു
റിലേഷൻ തകർന്ന് നിൽക്കുന്ന സമയത്താണ് അവൾ ജാസ്മിനുമായി പരിചയപ്പെടുന്നതും പിരിയാൻ കഴിയാത്തവിധം അടുക്കുന്നതും. റയലിന്റെ സാന്നിധ്യം മൂലം ഇവർക്കിടയിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾക്കിടയിൽ ഇവർക്ക് ഒന്നിക്കാൻ കഴിയുമോ? അതോ പിരിയേണ്ടിവരുമോ? എന്നതാണ് ഈ സിനിമയുടെ കഥ.

ഇതൊരു ലെസ്ബിയൻ സിനിമ ആയതുകൊണ്ട് ഇതിൽ ധാരാളം നഗ്ന രംഗങ്ങൾ ഉണ്ടെങ്കിൽ തന്നെയും ഇതിലെ മുഖ്യ കഥാപാത്രങ്ങളായ ജാസ്മിനെയും ഡലാസിനെയും ഉൾക്കൊണ്ട്‌ ഈ സിനിമ കാണാൻ സാധിച്ചാൽ, ഒരു ഇറോട്ടിക് സിനിമ എന്നതിലുപരി നല്ലൊരു സിനിമാ അനുഭവം പ്രേക്ഷകന് കിട്ടും.

പ്രായപൂർത്തി ആവാത്തവർ പ്രായപൂർത്തി ആവുന്നത് വരെ കാത്തിരിക്കുക.