Berlin Syndrome
ബെർലിൻ സിൻഡ്രോം (2017)

എംസോൺ റിലീസ് – 2378

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Cate Shortland
പരിഭാഷ: ജിതിൻ.വി
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
Download

12355 Downloads

IMDb

6.3/10

ഒരു ഓസ്ട്രേലിയൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ക്ലാര ഹാവൽ ചിത്രങ്ങൾ പകർത്താനും വ്യത്യസ്തമായ ജീവിതാനുഭവങ്ങൾക്ക് വേണ്ടിയും ജർമ്മനിയിൽ എത്തിച്ചേരുന്നു. അവിടെ വച്ച് ആൻഡി വെർണർ എന്ന ജർമൻ യുവാവിനെ പരിചയപ്പെടുന്ന ക്ലാര, അയാളുമായി കൂടുതൽ അടുക്കുന്നു. ആളനക്കമില്ലാത്ത ഒരു അപ്പാർട്മെന്റിൽ ആൻഡിയും ക്ലാരയും തങ്ങുകയും ശാരീരികമായ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ആ മുറിയിൽ തന്റെയൊപ്പം കുറച്ചു നാൾ തങ്ങാമോ എന്ന് ചോദിച്ച ആൻഡിയോട് ക്ലാര സമ്മതം മൂളുന്നു. എന്നാൽ മുന്നും പിന്നും നോക്കാതെ ഒരു അപരിചിതനോട് ഒപ്പം ഇറങ്ങിത്തിരിക്കുന്ന ക്ലാര അക്ഷരാർത്ഥത്തിൽ ആ മുറിയിൽ പെട്ട് പോവുകയായിരുന്നു.
18+ കാറ്റഗറിയിൽ പെടുത്താവുന്ന ഈ ചിത്രം 2017 ലെ സൺ‌ഡാൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർഷിശിപ്പിക്കപ്പെട്ടിരുന്നു.