Better Call Saul Season 6
ബെറ്റർ കോൾ സോൾ സീസൺ 6 (2022)

എംസോൺ റിലീസ് – 2995

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: High Bridge Productions
പരിഭാഷ: ഫഹദ് അബ്‍ദുൽ മജീദ്
ജോണർ: ക്രൈം, ഡ്രാമ

വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.

ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന്‍ സോള്‍ ഗുഡ്മാന്‍ എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.

ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്‍മന്‍ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.

ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ