Big Fish
ബിഗ്‌ ഫിഷ്‌ (2003)

എംസോൺ റിലീസ് – 678

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tim Burton
പരിഭാഷ: സഗീർ. എം
ജോണർ: അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി
Download

1195 Downloads

IMDb

8/10

Edword എന്ന ഒരു മനുഷ്യന്‍റെ ഫാന്റസിയില്‍ പൊതിഞ്ഞ അസാധാരണവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ ജീവിതത്തിന്‍റെ കഥയാണ് big fish. സുന്ദരമായ ഒരു അച്ഛന്‍ മകന്‍ ബന്ധത്തിന്‍റെ കഥ കൂടിയാണ് ഈ ചിത്രം.
അച്ഛന്‍ പറഞ്ഞു തരുന്ന കഥകള്‍ ചെറുപ്പം തൊട്ടേ കേട്ടാണ് Will വളര്‍ന്നത്‌. വില്ലിന്റെ ചെറുപ്പത്തില്‍ പലപ്പോഴും അച്ഛന്‍ അവന്റെ കൂടെ ഉണ്ടായിരുന്നില്ല. നീണ്ട നീണ്ട ഒരുപാട് യാത്രകള്‍ നടത്തിയിരുന്ന ആ ആച്ഛന്‍ അതുമായി ബന്ധപ്പെട്ട അസാധാരണമായ പല കഥകളും എല്ലാവർക്കും പറഞ്ഞു കൊടുക്കുമായിരുന്നു. അതെല്ലാം കേട്ട് വളര്‍ന്ന മകന്‍ പിന്നീട് ആ കഥകള്‍ എല്ലാം തന്നെ വെറും കെട്ടുകഥകള്‍ ആയി മാത്രം തോന്നി. അച്ഛന്‍ തന്നോട് കള്ളം പറയുകയാണെന്നും തന്റെ കുടുംബത്തെ വേണ്ട വിധം നോക്കാത്ത ഒരാളായിരുന്നു അച്ഛന്‍ എന്ന തോന്നല്‍ വന്ന വില്‍ അച്ഛനുമായി ഒരുപാട് കാലമായി അകൽച്ചയിലായിരുന്നു. അങ്ങനെ കാലങ്ങള്‍ കഴിഞ്ഞു ഇന്ന് അച്ഛന്‍ മരണക്കിടക്കയിലാണ്. കാന്‍സര്‍ ബാധിച്ചു മരണം കാത്തുകിടക്കുന്ന അച്ഛന്റെ അടുത്തേക്ക് പാരീസില്‍ നിന്നും തിരിച്ചെത്തുന്ന വില്ലിന് തന്റെ അച്ഛന്‍ പറഞ്ഞു കൊടുത്ത കഥകളുടെ സത്യം അറിയാനുള്ള ഒരു അവസരം ലഭിക്കുന്നു. മരണത്തിനു മുമ്പായി ആ അച്ഛന്‍ തന്റെ മകന് തന്റെ സംഭവബഹുലമായ ജീവിതകഥ പറഞ്ഞു കൊടുക്കുന്നു.