എം-സോണ്‍ റിലീസ് – 148
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alejandro G. Iñárritu |
പരിഭാഷ | അരുൺ ജോർജ് ആന്റണി |
ജോണർ | കോമഡി, ഡ്രാമ |
2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചലച്ചിത്രമാണ് Birdman or (The Unexpected Virtue of Ignorance). അലഹാന്ദ്രോ ഗോണ്‍സാലസ് ഇന്യാറിത്തു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും നിർമ്മാണത്തിലും ഇന്യാറിത്തു പങ്കാളിയാണ്. സൂപ്പർഹീറോ കഥാപാത്രം ചെയ്തതിലൂടെ പ്രശസ്തനായ ഒരു ഹോളിവുഡ് നടൻ, റെയ്മണ്ട് കാർവർ എഴുതിയ ഒരു കഥ, ബ്രോഡ്‍വേ നാടരൂപത്തിൽ അരങ്ങിലെത്തിക്കാൻ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
റിഗ്ഗന്‍ തോംസണ്‍ ഒരു കാലത്ത് വളരെ പ്രശസ്തമായ ഒരു സൂപ്പര്‍ ഹീറോ ആയി പേരെടുത്ത വ്യക്തിയാണ്. എന്നാല്‍ പുതിയ കാലത്തും ആ നിഴലില്‍ കഴിയുന്ന ആളും അതിനുപരി അയാളുടെ വ്യക്തിപരമായ കഴിവില്‍ അറിയപ്പെടാന്‍ കഴിയാത്തതില്‍ നിരാശനുമാണ്. ഒരു ബ്രോഡ്‍വേ നാടകം ചെയ്യാന്‍ ശ്രമിക്കുകയും അത് വഴി അയാള്‍ നേരിടുന്ന മാനസികമായ പിരിമുറുക്കങ്ങളുമാണ് സിനിമയുടെ കഥാതന്തു. അയാള്‍ തന്നെ മുന്‍പ് അവതിരിപ്പിച്ച ബേര്‍ഡ് മാന്‍ എന്ന കഥാപാത്രമാണ് അയാളെ അത്യന്തം മാനസികമായി പീഡിപ്പിക്കുയും നിയന്ത്രിക്കുകയും ചെയ്യുന്നത്. അയാളുടെ നാടകത്തിലേക്ക് യാദൃഛികമായി ഒരു നടനു പകരക്കാരനായി വരുന്ന മൈക്ക് , പൂര്‍ണമായും നാടകത്തിന്‍റെ പ്രിവ്യൂ നശിപ്പിക്കയും ഫുള്‍ ക്രഡിറ്റ് നേടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ അയാള്‍ ( റിഗ്ഗന്‍ തോംസണ്‍ ) ബേര്‍ഡ് മാന്‍ എന്ന കഥാ പാത്രത്തില്‍ നിന്നും പുറത്തു കടക്കുന്നതുമെല്ലാം കടുത്ത ബ്ലാക്ക് ഹ്യൂമറില്‍ അവതരിപ്പിക്കുന്നു.
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രം സ്വന്താമാക്കി.