Breaking Bad: The Movie
ബ്രേക്കിംഗ് ബാഡ്: ദി മൂവി (2017)

എംസോൺ റിലീസ് – 1301

Download

3563 Downloads

IMDb

N/A

63 എപ്പിസോഡുകളിൽ കോർത്തെടുത്ത ബ്ലൂ ക്രിസ്റ്റൽ നിറത്തിലുള്ള ഒരു പേൾ നെക്ലെസ്സ് ആണ് ഇംഗ്ലീഷ് സീരീസ് ‘ബ്രേക്കിംഗ് ബാഡ്’ എന്ന ഹൈപ്പോത്തെറ്റിക്കൽ സുന്ദരി കഴുത്തിൽ പതിച്ച് വെച്ചിരിക്കുന്നത്.

വളരെ പതിഞ്ഞ താളത്തിൽ തുടങ്ങി, ഒരു കോമഡി ഡ്രാമയുടെ പ്രൊപ്പോഷനിലൂടെ വളർന്ന്, ഒരു ഗ്രീക്ക് ട്രാജഡിയുടെ ഭാവാദികൾ വഹിച്ച് തലയുയർത്തി നിൽക്കുന്നു വിൻസ് ഗില്ലിഗന്റെ ലൂസ് എൻഡുകളില്ലാത്ത ഈ നിയർ പെർഫെക്റ്റ് സീരീസ്.

അമ്പതുകളിലേക്ക് കടക്കുന്ന ഒരു സ്കൂൾ കെമിസ്ട്രി അദ്ധ്യാപകൻ താൻ ഒരു കാൻസർ രോഗിയാണെന്ന് അറിയുന്നു. തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമല്ല എന്ന തിരിച്ചറിവ് ആ നിമിഷങ്ങളിൽ അയാളെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തീരുമാനമെടുക്കാൻ നിർബന്ധിതനാക്കുന്നു. നിയമത്തെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയെന്ന കൺസെപ്റ്റിൽ നിന്ന് തന്റെ വിയോഗം കുടുംബത്തിനെ കൊണ്ടെത്തിച്ചേക്കാവുന്ന സാമ്പത്തിക ദു:സ്ഥിതിയെ മറികടക്കാൻ സജ്ജമാക്കുക എന്ന കേവലമായ മാനുഷിക ലക്ഷ്യത്തിലേക്ക് തിരിഞ്ഞ് നടക്കുന്ന വാൾട്ടർ, തനിക്കനുവദിച്ചിട്ടുള്ള ഏതാനും മാസങ്ങൾക്കുള്ളിൽ താൻ സ്വായത്തമാക്കിയ രസതന്ത്രത്തിലെ അറിവുകൾ, ക്രിസ്റ്റൽ മെത്ത് എന്ന ഹലൂസിനോജൻ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തുന്നു. തന്റെ മുൻ വിദ്യാർത്ഥിയും ഡ്രഗ് അഡിക്റ്റുമായ ജെസ്സി ആണ് മെത്തിന്റെ വിപണി കണ്ടെത്തുന്നതിൽ വാൾട്ടറിന്റെ സഹായി. രസതന്ത്രത്തിൽ അതിനിപുണനായ വാൾട്ടർ നിർമ്മിച്ച ക്രിസ്റ്റൽ മെത്ത് അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിലാണ് നിർമ്മിക്കപ്പെട്ടത; 98% പരിശുദ്ധമായ ആ പ്രോഡക്റ്റിന് വിപണി കീഴടക്കാൻ അധിക സമയം വേണ്ടി വന്നില്ല, കൂടുതൽ പണം ഒഴുകി വരാൻ തുടങ്ങിയതിനോടൊപ്പം കൂടുതൽ ശത്രുക്കളും പ്രതിബന്ധങ്ങളും കഥാഗതിയിലേക്ക് വന്നുകൊണ്ടിരുന്നു…

കൃത്യമായ – പഴുതുകളടച്ച കഥാഖ്യാനം, ഇൻസ്പിറേഷനിൽ കുറയാത്തതെന്ന് പറയാവുന്ന ഛായാഗ്രഹണം, അതുല്യപ്രതിഭകൾ നിറഞ്ഞു നിന്ന അഭിനയ വിഭാഗം. നന്മതിന്മകളുടെ പാരഡോക്സുകളുടെ ഇടയിൽ പ്രേഷകരെ സ്തംബ്ദരാക്കി നിർത്തിയ അനവധി മുഹൂർത്തങ്ങൾ.

62 എപ്പിസോഡുകളിലായി വിൻസ് ഗില്ലിഗൻ പറഞ്ഞ കഥയിൽ ഓരോ പ്രധാന കഥാപാത്രത്തിനും അവരുടേതായ ഒരു കഥയുണ്ട്. അതിൽ ഏറ്റവും പ്രധാന കഥാപാത്രമായ വാൾട്ടർ വൈറ്റിന്റെ കഥയിൽ മാത്രം കേന്ദ്രീകരിച്ച് ഭംഗിയായി എഡിറ്റ് ചെയ്ത് 2 മണിക്കൂറിൽ ഒതുക്കി ഒരു ആരാധകൻ ഉണ്ടാക്കിയ സിനിമയാണ് ഇത്.

സമാന റിലീസുകൾ