Bridge of Spies
ബ്രിഡ്ജ് ഓഫ് സ്പൈസ് (2015)

എംസോൺ റിലീസ് – 275

സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബ്രിഡ്ജ് ഓഫ് സ്പൈസ്. മാറ്റ് ചാർമൻ,ഈഥൻ കോയെൻ,ജോയെൽ കോയെൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 1960ൽ ശീതസമരകാലമാണ് പശ്ചാത്തലം. സോവിയറ്റ് യൂണിയനിൽ അകപ്പെട്ട ഫ്രാൻസിസ് ഗാരി പവേഴ്സിന്റെയും അമേരിക്കൻ പിടിയിലായ സോവിയറ്റ് സ്പൈ റുഡോൾഫ് ആബേലിന്റെയും കൈമാറ്റത്തിനു മധ്യവർത്തിയായ വക്കീൽ ജെയിംസ് ബി.ഡോണൊവന്റെ കഥയാണ് സിനിമയ്ക്ക് ഇതിവൃത്തം. ടോം ഹാങ്ക്സ്, മാർക്ക് റൈലൻസ്, ഏമി റയാൻ, അലൻ ആൽഡ തുടങ്ങിയവരാണ് അഭിനേതാക്കൾ. റുഡോൾഫ് ആബേൽ എന്ന സോവിയറ്റ് സ്പൈയെ അവതരിപ്പിച്ച മാർക്ക് റൈലൻസ് 2016ലെ മികച്ച സഹനടനുള്ള അക്കാഡെമി പുരസ്കാരം നേടുകയുണ്ടായി.