Brokeback Mountain
ബ്രോക്ക്ബാക്ക് മൗണ്ടൻ (2005)

എംസോൺ റിലീസ് – 2119

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Ang Lee
പരിഭാഷ: മുഹമ്മദ് റഫീക്. ഇ
ജോണർ: ഡ്രാമ, റൊമാൻസ്
Download

2278 Downloads

IMDb

7.7/10

2006 ൽ ആങ് ലീ എന്ന സംവിധായകന് അക്കാദമിയുടെ ബെസ്റ്റ് ഡയറക്ടർ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്രോക്ക്ബാക്ക് മൗണ്ടൻ. പുലിത്സർ പ്രൈസ് നേടിയ പ്രശസ്ത അമേരിക്കൻ എഴുത്തുകാരി ആനി പ്രൗൾക്സിൻ്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1963ൽ ഒരു വേനൽകാലത്ത് ജോ അഗ്വിറിൻ്റെ ആടുകളെ മേക്കാൻ വരുന്ന എനിസ്, ജാക്ക് എന്നീ യുവാക്കൾക്കിടയിലുണ്ടാകുന്ന വൈകാരികവും ലൈംഗികവുമായ അവിചാരിത പ്രണയവും പിന്നീട് വിവാഹ ജീവിതത്തിൽ അവർ നേരിടുന്ന മാനസിക പിരിമുറുക്കവുമാണ് ഈ സിനിമ പറയുന്നത്. ഒരേ സമയം വിവാദങ്ങൾ സൃഷ്ടിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ഈ ചിത്രം എക്കാലവും സമൂഹത്തിൻ്റെ കപട ധാർമ്മിക ബോധത്തെ വേട്ടയാടുന്ന ഒന്നാണ്. ക്വീർ ഫിലിംസിന് ലോക സിനിമയിൽ വാതിൽ തുറന്നിട്ടുകൊടുത്ത ഈ ഫിലിം സ്നേഹത്തിൻ്റെയും വേർപാടിൻ്റെയും ദീർഘമായ ഏകാന്തതയുടെ ആലസ്യത്തിൻ്റെയും കാവ്യാത്മകമായ സൂത്രനാമം രചിക്കുന്നു