എംസോൺ റിലീസ് – 3199
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Daniel Huertas |
പരിഭാഷ | ഗിരി പി. എസ്. |
ജോണർ | ഡോക്യുമെന്ററി, ഡ്രാമ |
ആഫ്രിക്കയ്ക്ക് വടക്ക് കിഴക്കായി ക്രൂഗർ നാഷണൽ പാർക്കിനോട് ചേർന്ന് കിടക്കുന്ന വലിയൊരു വന പ്രദേശമാണ് “സാബി സാൻഡ്”. ഒരുപാട് വന്യജീവികളാൽ സമൃദ്ധമാണ് ഈ വനം. അവിടെയാണ് “മപൊഹോസ്” എന്ന ആറ് സിംഹ കേസരികൾ ലോകത്തിൽ മറ്റൊരിടത്തും സംഭവിക്കാത്ത ഒരു ചരിത്രം എഴുതിയത്.
2002-യിലാണ് സിനിമ പ്രവർത്തകരുടെയും ഗൈഡുകളുടെയും ശ്രദ്ധയിൽ ഒരുപറ്റം കുട്ടി സിംഹങ്ങൾ വന്നുപെടുന്നത്. അവരിൽ ഒരു അസാധാരണത്വം തോന്നിയ പ്രവർത്തകർ ഒരു പതിറ്റാണ്ടിന് മേലേ അവരെ പിന്തുടർന്നു. ഒട്ടാവാ പ്രൈഡിനും വെസ്റ്റ് സ്ട്രീറ്റ് ബോയ്സിനും ജനിച്ച ആ ആറ് സിംഹ കുഞ്ഞുങ്ങൾ സാബി സാൻഡ് മുഴുവൻ പിടിച്ചെടുക്കുന്ന കാഴ്ച ഞെട്ടലൊടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ കണ്ടു നിന്നത്. സിംഹങ്ങളാൽ നിറഞ്ഞ ഏകദേശം 70000 ഹെക്ടർ വരുന്ന വനമേഖല വർഷങ്ങളോളം ഒറ്റയ്ക്ക് ഭരിച്ച, ഒരു വർഷം നൂറിന് മേലേ സിംഹങ്ങളെ കൊന്ന് തള്ളിയ മപൊഹോസ് സിംഹ സഹോദരരുടെ കഥ 2015-യിലാണ് ഡാനിയൽ ഹ്യൂർട്ടാസിന്റെ സംവിധാനത്തിൽ ഡോക്യുമെന്ററിയായി റിലീസ് ചെയ്യപ്പെട്ടത്.