• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Cannibal Holocaust / കാനിബല്‍ ഹോളോകോസ്റ്റ് (1980)

June 21, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 763

പോസ്റ്റർ : ഹരിലാല്‍ ഭാസ്കരന്‍
ഭാഷഇംഗ്ലീഷ്
സംവിധാനംRuggero Deodato
പരിഭാഷഅരുൺ വിശ്വനാഥ്
ജോണർഅഡ്വഞ്ചർ, ഹൊറർ

5.9/10

Download

ഭീതിജനിപ്പിക്കുന്ന ചിത്രങ്ങൾള്‍ക്ക് പ്രശസ്തനായ ഇറ്റാലിയൻ സംവിധായകന്‍ റുഗേറോ ഡിയോഡറ്റോയുടെ ഏറ്റവും ചര്‍ച്ച ചെയ്യപെട്ട ചിത്രമാണ് കാനിബല്‍ ഹോളോകോസ്റ്റ്
? 50 ഓളം രാജ്യങ്ങളിൽ ബാൻ ചെയ്ത ചിത്രം.
? ചിത്രത്തിനുവേണ്ടി ഏഴോളം മൃഗങ്ങളെ കൊലപ്പെടുത്തി.
? ചിത്രത്തിന്റെ റിലീസിന് ശേഷം ചിത്രീകരണത്തിനുവേണ്ടി അഭിനേതാക്കളെ കൊലപ്പെടുത്തിയെന്നുള്ള കേസിൽ സംവിധായകൻ തന്റെ നിരപരാധിത്വം തെളിയിക്കുവാൻ അഭിനേതാക്കളെ കോടതിക്ക് മുൻപാകെ ഹാജരാക്കേണ്ടി വന്നിരുന്നു ആമസോണ് കാടുകളിലെ Yanomama വർഗ്ഗത്തിൽപ്പെട്ട ആദിവാസികളെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാൻ പുറപ്പെട്ട അഞ്ചംഗ സംഘത്തെക്കുറിച്ച് അന്വേഷിക്കുവാൻ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് കുറച്ചുപേര്‍ മിഷന്‍ ആരംഭിക്കുകയും ശേഷം തിരച്ചിലിൽ അവർ പോയ സ്ഥലത്തുനിന്നും മുൻപ് പോയവരുടെ പക്കൽ നിന്നും നഷ്ടമായ ഫിലിം കാൻ ലഭിക്കുകയും ചെയ്യുന്നു. യൂണിവേഴ്സിറ്റി സ്റ്റുഡിയോയിൽ റീല് പ്രദർശിപ്പിക്കുമ്പോൾ പുറത്തുവരുന്നത് ഡോകുമെന്ററി ടീമിന്റെ ക്രൂരകൃത്യങ്ങൾ ആണ്. ആദിവാസികളെ കുടിൽ ഉൾപ്പെടെ അഗ്നിക്കിരയാക്കി കൊലപ്പെടുത്തുന്നു, കന്യകയായ യുവതിയെ ലൈംഗികമായി കീഴ്‌പ്പെടുത്തി കൊലപ്പെടുത്തുന്നു, അങ്ങനെ നീളുന്നു അവരുടെ ക്രൂരകൃത്യങ്ങൾ .. പക്ഷേ ഒരു ഘട്ടത്തിൽ ആദിവാസികൾ ചെറുത്തുനിൽപ്പ് തുടങ്ങുന്നു. അത് ഡോക്യുമെന്ററി ടീമിന്റെ ഒന്നൊന്നായുള്ള ക്രൂരമായ കൊലപ്പെടുത്തലുകളിലൂടെയായിരുന്നു. കന്യകയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റുക, ഡോകുമെന്ററി ടീമിലെ യുവതിയെ ആദിവാസികളും ക്രൂരമായി ഉപദ്രവിച്ച്‌ കൊലപ്പെടുത്തുന്നു, അവശേഷിക്കുന്ന ഓരോരുത്തരുടെയും മൃഗീയമായ കൊലപാതകങ്ങളും അറപ്പുളവാക്കുന്നതു തന്നെ.. കാൻ റീൽ മുഴുവൻ കണ്ടശേഷം “I Wonder who the real cannibals are” എന്ന പ്രഫസർ ന്റെ ആത്മഗത്തിൽ ചിത്രം അവസാനിക്കുന്നു. വളരെയധികം മൈന്‍ഡ്സീ ഡിസ്റ്റേബിംഗ് സീനുകളാൽ നിറഞ്ഞ ചിത്രത്തിലെ സീനുകൾ ഒരുപക്ഷേ പ്രേക്ഷകനെ അറപ്പുളവാക്കുന്ന രീതിയിൽതന്നെ ചെയ്തിട്ടുണ്ട്. ചിത്രത്തിനുവേണ്ടി 7 മൃഗങ്ങളെ കൊലപ്പെടുത്തിയിരുന്നു. ഒരു കുരങ്ങനെ കൊല്ലുന്ന സീൻ ശരിയാകാത്തതുകൊണ്ടു റീട്ടേക്കില്‍ ആ സീനിന് വേണ്ടി 2 കുരങ്ങന്മാരെ കൊലപ്പെടത്തേണ്ടിവന്നു.ഇതൊക്കെ ചിത്രം പല രാജ്യങ്ങളിലും ബാൻ ചെയ്യുന്നതിന് കാരണങ്ങളായി കടപ്പാട്: Saran B Krishnan

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Adventure, English, Horror Tagged: Arun Vishwa Nath

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]