എംസോൺ റിലീസ് – 2970
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Matt Ross |
പരിഭാഷ | അഭിഷേക് ദേവരാജ് |
ജോണർ | കോമഡി, ഡ്രാമ |
ജീവിത പ്രശ്നങ്ങളിൽപെട്ട് കഷ്ടപ്പെടുമ്പോൾ, എല്ലാം നിർത്തി ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ പോയി സമാധാനമായി ഒറ്റക്ക് ജീവിച്ചാലോ എന്ന് പലർക്കും തോന്നാറുള്ള കാര്യമാണ്.
ബെൻ കാഷും ഭാര്യ ലെസ്സിയും അവരുടെ ആറുകുട്ടികളെയും കൂട്ടി വാഷിംഗ്ടൺ സ്റ്റേറ്റിലെ ഒരു കാട്ടിനുള്ളിൽ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. കുട്ടികളെ വളർത്തുന്നതിനുവേണ്ടി ബെന്നും ലെസ്സിയും തങ്ങളുടെ ആസ്തിത്വം തന്നെ ഉഴിഞുവെക്കുന്നു.
വിമർശനാത്മകമായി ചിന്തിക്കാൻ അവരെ പഠിപ്പിക്കുക, ശാരീരികവും കായികക്ഷമതയും ഉള്ളവരാകാൻ പരിശീലിപ്പിക്കുക,സാങ്കേതികതയില്ലാതെ അതിജീവിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ കാര്യങ്ങൾ അവർ മക്കളെ പരിശീലിപ്പിക്കുന്നു.
ലെസ്ലിക്ക് പെട്ടെന്ന് അസുഖം കൂടി മരിക്കുമ്പോൾ, ബെൻ തന്റെ സന്തതികളെ ആദ്യമായി പുറം ലോകത്തേക്ക് ലെസ്സിയുടെ സംസ്കാരചടങ്ങുകൾക്കായി കൊണ്ടുപോകുന്നു. പിന്നീടുള്ള സംഭവവികാസങ്ങൾ വളരെ രസകരമായി തന്നെ ചിത്രം പറയുന്നുണ്ട്.
എന്താണ് വിദ്യാഭ്യാസം, എന്തിനുവേണ്ടിയാണ് വിദ്യാഭ്യാസം,എന്തൊക്കെയാണ് നാം പഠിക്കേണ്ടത്, എന്തൊക്കെയാണ് ജീവിതത്തിൽ നേടേണ്ടത് എന്നിങ്ങനെയുള്ള ഒരുകൂട്ടം ചോദ്യങ്ങൾ ഈ സിനിമ മുന്നോട്ട് വയ്ക്കുന്നു.
നിലവിലുള്ള അമേരിക്കൻ ഉപഭോഗസംസ്കാരത്തെയും മൂലധനവിപണിയുടെ ആഭിമുഖ്യത്തെയും മതതാല്പര്യങ്ങളെയുമൊക്കെ സിനിമ അതിനിശിതമായി വിമർശിക്കുന്നുണ്ട്.