എം-സോണ്‍ റിലീസ് – 1838
ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | Lasse Hallström |
പരിഭാഷ | വിഘ്നേഷ് ഗംഗൻ |
ജോണർ | ഡ്രാമ, റൊമാന്‍സ് |
ദൈവചിന്തയും പള്ളിയും മാത്രമായി കഴിയുന്ന ഒരു കുഞ്ഞു ഫ്രഞ്ച് നാട്ടിൻപുറത്ത് ഒരു ശിശിരകാലത്ത് ഒരു അമ്മയും പെൺകുട്ടിയും എത്തുന്നു. തികച്ചും സ്വാതന്ത്ര്യവാദിയും ഫെമിനിസ്റ്റും ഹ്യൂമനിസ്റ്റുമായ ആ സ്ത്രീയും അവരുടെ നിഗൂഢമായ ചോക്കളേറ്റ് ഷോപ്പും ഒരു ഭാഗത്തും ആ നാട്ടിൻപുറത്തെ നയിക്കുന്ന മേയർ കൌണ്ട് റെയ്നോഡ് മറുവശത്തുമായി ഒരു കുരിശ് യുദ്ധം ആരംഭിക്കുകയായിരുന്നു. സംഭവബഹുലമായ ദിവസങ്ങൾക്കൊടുവിൽ ദൈവികതയ്ക്ക് അപ്പുറമാണ് മാനുഷികതയെന്ന തിരിച്ചറിവിലേക്ക് നാട്ടുകാർ നയിക്കപ്പെടുന്ന ഒരു ദിവസം വരുന്നു.