എംസോൺ റിലീസ് – 2682

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jon Watts |
പരിഭാഷ | അഫ്സല് വാഹിദ് |
ജോണർ | ക്രൈം, ത്രില്ലർ |
MCU സ്പൈഡര്‍മാന്‍ സിനിമകളുടെ സംവിധായകനായ ജോണ്‍ വാട്ട്സിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് കോപ് കാർ.
കഷ്ടിച്ച് പത്ത് വയസു മാത്രം പ്രായമുള്ള ഹാരിസണ്‍, ട്രാവിസ് എന്നീ കുട്ടികള്‍ വീടുവിട്ടിറങ്ങുന്നടുത്താണ് കഥ ആരംഭിക്കുന്നത്. വഴിമധ്യേ അവര്‍ ഉപേക്ഷിക്കപ്പെട്ട ഒരു പോലീസ് കാര്‍ കാണുന്നു. പത്ത് വയസിന്റെ നിഷ്ക്കളങ്കതയില്‍ അവര്‍ക്കവകാശപ്പെട്ടാതാണ് ആ കാര്‍ എന്നവര്‍ സ്വയം കരുതുന്നു. വീഡിയോ ഗെയിം കളിച്ചു മാത്രം ഡ്രൈവിംഗ് പരിശീലനമുള്ള അവര്‍ ആ കാറുമായി അവിടുന്ന് യാത്ര തുടങ്ങുന്നു.
അവരറിയാതെ ചെന്നുകേറിയത് ഒരു വന്‍ അപകടത്തിന്റെ ഇടയിലേക്കാണ്.
തുടര്‍ന്നുണ്ടാകുന്ന രസകരവും എന്നാല്‍ ത്രില്ലിങ്ങുമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.