Creature Commandos Season 1
ക്രീച്ചർ കമാൻഡോസ് സീസൺ 1 (2024)

എംസോൺ റിലീസ് – 3549

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Troll Court Entertainment
പരിഭാഷ: പ്രജുൽ പി
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ

ജെയിംസ് ഗണ്ണിന്റെ നേതൃത്വത്തിലുള്ള ഡി.സി.യുവിന്റെ ഭാഗമായി ആദ്യമായി ഇറങ്ങിയ സിനിമ സൂപ്പർമാനാണെങ്കിലും, ഡി.സി.യു ഔദ്യോഗികമായി ആരംഭിച്ചത് ഈ സീരീസിലൂടെയാണ്.
2021-ൽ ഇറങ്ങിയ ദ സൂയിസൈഡ് സ്ക്വാഡിന്റെ സംഭവങ്ങൾക്ക് ശേഷം രാജ്യത്തിന്റെ നിഗൂഢ ദൗത്യങ്ങൾക്കുവേണ്ടി മനുഷ്യരെ അയക്കുന്നത് യു.എസ് ഗവൺമെന്റ് നിരോധിക്കുന്നു. അതുകൊണ്ട് ആർഗസിന്റെ ഡയറക്ടറായ അമാന്റ വാളർ, ഇത്തരം ദൗത്യങ്ങൾക്കായി ഒരുകൂട്ടം മോൺസ്റ്ററുകളെ തിരഞ്ഞെടുക്കുന്നു.

ഇതേ സമയം വണ്ടർ വുമണിന്റെ സ്വദേശമായ തെമസ്കിറയിൽ നിന്ന് വന്ന സെർസി എന്ന മന്ത്രവാദിനി, കിഴക്കൻ യൂറോപ്യൻ രാജ്യമായ പകോളിസ്താനിലേക്ക് നുഴഞ്ഞുകയറി അക്രമം വിതയ്ക്കുന്നു. അവരെ തടയാൻ ജനറൽ റിക്ക് ഫ്ലാഗിന്റെ നേതൃത്വത്തിൽ, മോൺസ്റ്ററുകളുടെ ഒരു ടീമിനെ അമാന്റ വാളർ അവിടേക്ക് അയക്കുന്നു.

ഈ സീരീസ് മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണ്. കുട്ടികളെ കാണിക്കാതിരിക്കുക.