Cry Macho
ക്രൈ മാച്ചോ (2021)

എംസോൺ റിലീസ് – 3221

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Clint Eastwood
പരിഭാഷ: വിഷ്ണു എം കൃഷ്ണൻ
ജോണർ: ഡ്രാമ

നിരവധി പുരസ്കാരങ്ങളും നിരൂപകപ്രശംസയും നേടിയ ‘അൺഫൊർഗിവൺ (1992)’ പുറത്തിറങ്ങി 29 വർഷങ്ങൾക്കുശേഷം, ക്ലിന്റ് ഈസ്റ്റ്‌വുഡ് വീണ്ടും കൗബോയ് വേഷമണിയുന്ന ചലച്ചിത്രമാണ് ‘ക്രൈ മാച്ചോ’. മൈക്ക് മൈലോ എന്ന പഴയകാല റോഡിയോ താരത്തിന്റെ ജീവിതത്തിലെ ഏതാനും ഏടുകളാണ്, റിച്ചാർഡ് നാഷിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ഈ നിയോ-വെസ്റ്റേൺ ചിത്രത്തിന്റെ ഇതിവൃത്തം.

തന്റെ മുതലാളിയുടെ നിർദ്ദേശപ്രകാരം, മെക്സിക്കോസിറ്റിയിൽ നിശാപാർട്ടിയും മദ്യപാനവുമൊക്കെയായി കഴിയുന്ന മുൻഭാര്യയുടെ അടുത്തുനിന്നും മകനെ ടെക്സസ്സിലേക്ക് കൊണ്ടുവരാനുള്ള ദൗത്യവുമായി പോകുകയാണ് മൈക്ക്. തുടർന്ന്, ആ യാത്രയിൽ അയാൾക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധികളും സംഭവവികാസങ്ങളും അടങ്ങിയ സിനിമയെ ഒരു റോഡ് മൂവീ ആയും വിലയിരുത്താം.

കയ്പേറിയ ജീവിതാനുഭവങ്ങളുടെ ഓർമ്മകളും തിരിച്ചറിവുകളും ആ പ്രയാണത്തിലുടനീളം പ്രതിഫലിക്കുന്നു.