Curve
കർവ് (2015)

എംസോൺ റിലീസ് – 2905

Download

13871 Downloads

IMDb

5.4/10

വഴിയരികിൽ കണ്ടുമുട്ടുന്ന അപരിചിതരെ സഹായിക്കുന്നർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ അമേരിക്കൻ സർവൈവൽ ത്രില്ലർ ചലച്ചിത്രമായ ‘കർവ്‘ (Curve). ഒരു യാത്രയ്ക്കിടയിൽ വിജനമായ സ്ഥലത്തുവച്ച് മാലറി എന്ന പെൺകുട്ടിയുടെ കാർ കേടാവുകയും ഒരു അപരിചിതൻ വന്ന് ആ കാർ ശരിയാക്കുകയും ചെയ്യുന്നു. വളരെ മാന്യനും സൽസ്വഭാവിയുമായിരുന്ന  ആ ചെറുപ്പക്കാരനെ മാലറി കൂടെക്കൂട്ടുന്നു. പിന്നീടങ്ങോട്ട്  തികച്ചും അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് നടക്കുന്നത്.

ജൂലിയൻ ഹഫ്, ടെഡി സിയേഴ്സ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അശ്ലീല സംഭാഷണങ്ങളും അക്രമരംഗങ്ങളുമുള്ളതിനാൽ അനുയോജ്യരായവർ മാത്രം ഈ ചിത്രം കാണേണ്ടതാണ്.