എംസോൺ റിലീസ് – 2989
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ben Chanan |
പരിഭാഷ | മധുമോഹനൻ ഇടശ്ശേരി |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
2015-ൽ ബെൻ ചനാൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ടെലിവിഷൻ ഡ്രാമയാണ് ദി സൈബർബുള്ളി.
നിങ്ങളാരുമാറിയതെ ഒരുദിവസം ഒരു ഹാക്കർ നിങ്ങളുടെ കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയും നിയന്ത്രണം ഏറ്റെടുത്താൽ എന്തായിരിക്കും സംഭവിക്കുക?
ഈ സംഭവങ്ങൾ മുഴുവൻ നടക്കുന്നത് കേയ്‌സി ജേക്കബ് എന്ന കൗമാരക്കാരിയുടെ ബെഡ്റൂമിൽ വെച്ചാണ്. ഓൺലൈൻ മാധ്യമങ്ങളിൽ സജീവിമായി ജീവിക്കുന്ന ഒരു പെൺക്കുട്ടിയാണ് കേയ്‌സി. ഓൺലൈനായി അവൾ മറ്റുള്ളവരെ അവളുടെ അജ്ഞാത അക്കൗണ്ടുകളിൽ നിന്നും പരിഹസിക്കുകയും ട്രോളുകയും ചെയ്യാറുണ്ട്. അങ്ങനെയിരിക്കെ ഒരു അജ്ഞാതനായ ഹാക്കർ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവളുടെ തന്നെ ചില ചിത്രങ്ങൾ കാണിച്ച് ഭീഷണിപെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
അവൾ എങ്ങനെ തളരാതെ ആ ഹാക്കറെ നേരിടുന്നു എന്നാണ് ഈ ടെലിവിഷൻ ഫിലിം കാണിച്ചുതരുന്നത്.
ആശയവിനിമയം നടത്താൻ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഫിലിം ആണ് സൈബർബുള്ളി. നിങ്ങൾ പറയുന്നതോ റെക്കോർഡ് ചെയ്യുന്നതോ ആയ കാര്യങ്ങൾ നിങ്ങൾക്കെതിരെ തന്നെ ഉപയോഗിക്കപ്പെട്ടേക്കാം.
ഗെയിം ഓഫ് ത്രോൺസിലെ ആര്യാ സ്റ്റർക്ക് ആയി അഭിനയിച്ച മേയ്സി വില്യംസ് (MAISIE WILLIAMS) ആണ് കേയ്‌സി ആയി വേഷമിട്ടിരിക്കുന്നത്. മേയ്സിയുടെ ഒരു സോളോ പെർഫോമൻസ് കൂടിയാണ് നമുക്കിത്തിൽ കാണാൻ സാധിക്കുന്നത്.