Dancer in the Dark
ഡാന്‍സര്‍ ഇന്‍ ദി ഡാര്‍ക്ക്‌ (2000)

എംസോൺ റിലീസ് – 453

IMDb

7.9/10

ലാര്‍സ് വോണ്‍ ട്രയര്‍ സംവിധാനം ഡാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രമാണ് ഡാൻസർ ഇൻ ദി ഡാർക്ക്‌. ഡോഗ്മ 95 എന്ന പ്രസ്ഥാനത്തിൽപ്പെടുന്ന പ്രമുഖ ചിത്രമാണിത്. കാനിലെ ഉന്നത ബഹുമതിയായ ഗോള്‍ഡന്‍ പാം 2000ൽ ഈ ചിത്രം നേടിയിട്ടുണ്ട്.

ഈ ചിത്രത്തിലെ നായിക കഥാപാത്രമായ കാഴ്ച ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സെൽമയായി അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ഗായികയായ ബിജോകാണ്. തന്റെ മകനും കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കിയ സെൽമ അവന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം സമ്പാദിക്കുന്നതിനായുള്ള നെട്ടോട്ടത്തിലാണ്. ജീവിത പ്രാരാബധത്തിനിടയിലും സെൽമ വലിയൊരു നൃത്ത സംഗീത ശാലയിലെ പെർഫോമറായി ദിവാസ്വപ്നത്തിൽ മുഴുകുന്നതുമെല്ലാം ഈ ചിത്രത്തിലുള്ളത്.