Dead Poets Society
ഡെഡ് പോയറ്റ്‌സ് സൊസൈറ്റി (1989)

എംസോൺ റിലീസ് – 648

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Peter Weir
പരിഭാഷ: ദീപ. എൻ പി
ജോണർ: കോമഡി, ഡ്രാമ
Download

3283 Downloads

IMDb

8.1/10

ടോം ഷൂൾമാന്റെ രചനയിൽ പീറ്റർ വിയെർ സംവിധാനം നിർവഹിച്ച് 1989 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹോളിവുഡ് ചലച്ചിത്രമാണ് ഡെഡ് പോയറ്റ്‌സ് സൊസൈറ്റി. പ്രമുഖ അമേരിക്കൻ നടൻ റോബിൻ വില്യംസ് നായക കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു.

കർശനവും യാഥാസ്ഥികവുമായ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്ന വെൽട്ടൺ അക്കാദമി എന്ന പേരിലുള്ള ഒരു സാങ്കൽപ്പിക ധനിക സ്‌കൂളിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സ്‌കൂളിൽ പഠിപ്പിക്കാൻ എത്തുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ കവിതകളിലൂടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതാണ് മൂലകഥ. കലാപരവും വാണിജ്യവുമായ വിജയമായിരുന്ന ഈ ചലച്ചിത്രം ബ്രിട്ടണിലെ മികച്ച സിനിമയ്ക്കുള്ള ബാഫ്റ്റ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ മികച്ച വിദേശ ചലച്ചിത്രത്തിനുള്ള പുരസ്‌കാരം എന്നിവ നേടി. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കർ അവാർഡ് ഷൂൾമാന് ലഭിച്ചു.