Dead Silence
ഡെഡ് സൈലൻസ് (2007)
എംസോൺ റിലീസ് – 1724
ജെയിംസ് വാനിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് ഡെഡ് സൈലൻസ്. ഒരിക്കൽ അപ്രതീക്ഷിതമായി ജേമിയുടെ വീട്ടിലേക്ക് ഒരു പെട്ടി വരുന്നു. അതിനുശേഷം ജേമിയുടെ ഭാര്യ കൊല്ലപ്പെടുന്നു. എന്നാൽ പോലീസ് അത് ചെയ്തത് ജേമി ആണെന്ന് പറയുന്നു. ഭാര്യയുടെ കൊലപാതകത്തിനുള്ള ഉത്തരങ്ങൾ തേടി ജേമി ആ പെട്ടിയെക്കുറിച്ചും അതിലുണ്ടായിരുന്ന പാവയെക്കുറിച്ചും അറിയാൻ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. ഇതെല്ലാം എത്തിച്ചേരുന്നത് വർഷങ്ങൾക്ക് മുൻപ് മരിച്ച മേരി ഷായിലേക്കായിരുന്നു.
തന്റെ ഭാര്യയുടെ മരണവും മേരി ഷായുടെ പാവകളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ജേമി ഇറങ്ങിത്തിരിക്കുന്നതാണ് കഥ. പേടിപ്പെടുത്തുന്ന രംഗങ്ങളും, മികച്ച ക്യാമറ, എഡിറ്റിംഗ് രീതിയും കാരണം സിനിമ പ്രേക്ഷകന് ആസ്വാദനം നൽകുന്നു.