Despicable Me
ഡെസ്പിക്കബിൾ മി (2010)

എംസോൺ റിലീസ് – 1349

ലോകം അറിയപ്പെടുന്ന വില്ലൻ ആകാൻ ശ്രമിക്കുന്ന ഗ്രൂ, തന്റെ മോഷണ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണത്തിന് തയ്യാറെടുക്കുന്നു. അതിന്റെ ഭാഗമായി അയാൾ മൂന്നു പെൺകുട്ടികളെ ദത്തെടുക്കുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ഗ്രൂവിന്റെ ശത്രുവായ വെക്ടറുമായുള്ള അടിപിടിയുമാണ് കഥയുടെ ഇതിവൃത്തം. ലോകമെമ്പാടും ആരാധകരുള്ള മിനിയൻസിന്റെ കുസൃതികളാണ് ഈ ആനിമേറ്റഡ് സിനിമയുടെ മുഖ്യ ആകർഷണം. എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള സിനിമയാണിത്. മികച്ച ആനിമേഷനും ശബ്ദ മിശ്രണവും സിനിമയെ കൂടുതൽ മികച്ചതാക്കുന്നു.