Django Unchained
ജാങ്കോ അൺചെയിൻഡ് (2012)

എംസോൺ റിലീസ് – 187

Subtitle

8781 Downloads

IMDb

8.5/10

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് രണ്ട് വർഷം മുൻപേ കഥ നടക്കുന്ന ഒരു ക്വെൻ്റിൻ ടരാൻ്റിനോ ചിത്രമാണ് “ജാങ്കോ അൺചെയിൻഡ്“.

ജർമ്മൻ ബൗണ്ടി ഹണ്ടറായ Dr. കിംഗ്ഷൂൾട് ഒരു രാത്രിയിൽ ജാങ്കോയെന്ന കഥ നായകനായ അടിമയെ കണ്ടെത്തുന്നയിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് പ്രത്യേകിച്ച് ജാങ്കോയുടെ ജീവിതത്തിൽ. ശേഷം ജാങ്കോയും Dr.ഷൂൾട്സും ചേർന്ന് നടത്തുന്ന യാത്ര അവരെ എത്തിക്കുന്നത് കാൽവിൻ കാൻഡിയുടെ ഉടമസ്ഥതയിലുള്ള കാൻഡിലാൻണ്ടെന്ന ലക്ഷ്യത്തിലേക്കാണ്. പക്ഷേ അവര് വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാൻഡിലാൻണ്ടിലെ കാര്യങ്ങളും ഉടമ കാൽവിൻ കാൻഡിയും.

സിനിമയുടെ പല മേഖലകളിലും ഓസ്കാർ ഉൾപ്പടെ ഒരുപാട് പുരസ്കാരവും പ്രശംസയുമേറ്റുവാങ്ങിയ ചിത്രത്തിന്റെ കഥയും അവതരണവും അഭിനയവും ഇന്നും ലോക സിനിയുടെ പാഠപുസ്തമാണ്. അതിൽ തന്നെ കാൽവിൻ കാൻഡിയെന്ന വില്ലൻ കഥാപാത്രം ചെയ്ത ലിയോനാർഡോ ഡികാപ്രിയോയുടെ അഭിനയം സിനിമയെ തന്നെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ പോന്നതായിരുന്നു.