Doctor Zhivago
ഡോക്ടർ ഷിവാഗോ (1965)

എംസോൺ റിലീസ് – 262

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Lean
പരിഭാഷ: ഫസൽ റഹ്മാൻ
ജോണർ: ഡ്രാമ, റൊമാൻസ്, വാർ
Download

390 Downloads

IMDb

7.9/10

Movie

N/A

റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുമ്പും വിപ്ലവ കാലത്തുമായി കഥ പറയുന്ന ക്ലാസ്സിക് സിനിമ. സര്ജ്ജനും കവിയുമായ യൂറി ഷിവാഗോ ആയി ഇതിഹാസ താരം ഒമര്‍ ഷരീഫ് അഭിനയിക്കുന്നു. തന്നെ ആരാധിക്കുന്ന ഉന്നത കുലജാതയായ ഭാര്യക്കും, പ്രണയിനിയും പ്രചോദനവുമായ മറ്റൊരു യുവതിക്കും ഇടയില്‍ അയാള്‍ ആത്മപീഡ അനുഭവിക്കുന്നു. വിപ്ലവത്തോട് ആഭിമുഖ്യമുണ്ടെങ്കിലും അതിന്റെ പീഡനപരമായ മുഖത്തോടുള്ള വിയോജിപ്പ് അയാളെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നു. അനിവാര്യമായ ഒറ്റപ്പെടലിന്റെയും അന്ത്യത്തിന്റെയും ദുരന്തം അയാളെ കാത്തിരിക്കുന്നു. മൂന്നു തലമുറകളിലൂടെ കഥപറയുന്ന ചിത്രം ഈ ഇതിഹാസ ചിത്രം നോബല്‍ പുരസ്ക്കാരം നേടിയ ബോറിസ് പാസ്റ്റര്‍ നാക്കിന്റെ നോവലിനെ ആസ്പദമാക്കി ഡേവിഡ് ലീന്‍ സംവിധാനം ചെയ്തിരിക്കുന്നു.