Donnie Darko
ഡോണി ഡാര്‍ക്കോ (2001)
എംസോൺ റിലീസ് – 715
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Richard Kelly |
പരിഭാഷ: | സി എം മിഥുൻ |
ജോണർ: | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
വളരെ കൺഫ്യൂസിങ് സിനിമകളുടെ ലിസ്റ്റിൽ സ്ഥിരം കാണാവുന്ന റിച്ചാർഡ് കെല്ലിയുടെ ഈ ക്ലാസിക് സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ഡ്രാമ പടം ഈ നൂറ്റാണ്ടിലെ നമ്മുടെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ആർക്കും ഉൾപ്പെടുത്താം. കെല്ലിയുടെ ആദ്യ പടമാണെങ്കിലും ഓപ്പണിങ് സീൻ മുതൽ നമ്മെ ആകർഷിക്കുന്നു ഈ സിനിമ. പ്രിയ താരം Jake Gyllenhaal ന്‍റെ ടൈറ്റിൽ ക്യാരക്ടർ അനേകം ദുരൂഹതകൾ നിറഞ്ഞ ഒരു സ്കൂൾ വിദ്യാർത്ഥിയാണ്. ഫ്രാങ്ക് എന്ന് പേരുള്ള ഭീമാകാരനായ ഒരു റാബിറ്റിൽ നിന്നും ലോകം 28 days, 6 hours, 42 minutes, 12 seconds ൽ അവസാനിക്കുമെന്ന് മനസ്സിലാകുന്ന ഡോണി ഡാർക്കോ പിന്നീട് കടന്നുപോകുന്നത് അത്യധികം വിചിത്രമായ അവസ്ഥകളിലൂടെയാണ്. നിലനില്പിനെപ്പറ്റിയുള്ള അവന്‍റെ ആശങ്കകളും, മുതിർന്നവരുടെ ലോകത്തോടുള്ള അവന്‍റെ എതിർപ്പും, പൊരുത്തപ്പെടാനാകാത്ത കുടുംബവും , അദ്ധ്യാപകരും, ആശ്വാസമായെത്തുന്ന കൂട്ടുകാരിയും ഒക്കെ ഉൾപ്പെടുന്ന സംഘർഷഭരിതമാകുന്ന അവന്‍റെ ലോകം മനോഹരമായ സ്ക്രിപ്റ്റിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നു.