Downrange
ഡൗൺറേഞ്ച് (2017)

എംസോൺ റിലീസ് – 2372

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Ryûhei Kitamura
പരിഭാഷ: ഷൈജു. എസ്
ജോണർ: ആക്ഷൻ, ഹൊറർ, ത്രില്ലർ
IMDb

5.5/10

Movie

N/A

കുറച്ചു സുഹൃത്തുക്കൾ ട്രിപ്പ് പോവുന്നതിനിടയിൽ ജനവാസമില്ലാത്ത ഒരിടത്ത് വെച്ച് കാറിന്റെ ടയർ പഞ്ചറായി പെട്ട് പോവുന്നു. സ്റ്റെപ്പിനി എടുത്ത് മാറ്റിയിടുന്ന സമയത്ത് എവിടെ നിന്നോ വന്ന വെടിയേറ്റ് അതിലെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ ടയർ പഞ്ചറായതും വെടിയേറ്റ് തന്നെയാണെന്ന് മറ്റുള്ളവർ തിരിച്ചറിയുന്നു. ആരാണ് വെടി വെക്കുന്നതെന്നോ എന്തിനാണത് ചെയ്യുന്നതെന്നോ അറിയാതെ ജീവൻ രക്ഷപ്പെടുത്താനുള്ള അവരുടെ പോരാട്ടമാണ് “ഡൗൺറേഞ്ച്” എന്ന ത്രില്ലർ ചിത്രം പറയുന്നത്.

Ryuhei Kitamura എന്ന ജാപ്പനീസ് സംവിധായകൻ 2017ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് “ഡൗൺറേഞ്ച്”.