Dr. No
ഡോ. നോ (1962)

എംസോൺ റിലീസ് – 101

Subtitle

2563 Downloads

IMDb

7.2/10

ലോകത്താകമാനമുള്ള ആക്ഷൻ ത്രില്ലർ പ്രേമികളുടെ ഇഷ്ട സിനിമാ സീരീസ് ആയ ജെയിംസ്ബോണ്ടിന്റെ ആദ്യത്തെ സിനിമയാണ് ഡോ. നോ. 1962 ൽ ഇറങ്ങിയ ചിത്രം സവിധാനം ചെയ്തത് ടെരൻസ് യംഗ് ആണ്. ഇയാൻ ഫ്ലെമിങ്ങിന്റെ നോവലാണ് സിനിമക്ക് ആധാരം. ഷോൺ കോണറിയാണ് ആദ്യമായി ബോണ്ട് വേഷത്തിലെത്തുന്ന നടൻ. എഡിൻബറയിൽ പാൽ വിൽപനക്കാരനായി ജോലി നോക്കിയിരുന്ന ഷോൺ കോണറിക്ക് ജെയിംസ് ബോണ്ടായി അഭിനയിക്കാൻ ആദ്യം വലിയ താൽപര്യമില്ലായിരുന്നു. സിനിമ വിജയിച്ചാൽ തന്റെ തലവര മാറും എന്ന വിശ്വസത്തിലാണ് 32 ആം വയസിൽ ഡോ. നോയിൽ അഭിനയിക്കുന്നത്. തുടർന്ന് ആറ് ബോണ്ട് സിനിമകളിലും അദ്ദേഹം നായകനായി.

അമേരിക്കയുടെ ബഹിരാകാശ ദൗത്യങ്ങൾ അട്ടിമറിക്കപ്പെടുന്നതും അതിന്റെ രഹസ്യം കണ്ടെത്താൻ പോകുന്ന ബ്രിട്ടീഷ് ഏജന്റിന്റെ തിരോധാനവുമാണ് ബോണ്ടിന് കിട്ടുന്ന ആദ്യത്തെ ജോലി. തുടർന്ന് ജമൈക്കയിലെത്തുന്ന അദ്ദേഹത്തിന്റെ സാഹസങ്ങളും കൗശലങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്പെക്ടർ എന്ന സംഘടനയെ ആദ്യമായി ഇയാൻ ഫ്ലെമിംഗ് അവതരിപ്പിക്കുന്നതും ഈ ചിത്രത്തിലാണ്.
1.1 മില്യൺ ഡോളറായിരുന്നു ചിത്രത്തിന്റെ നിർമ്മാണച്ചിലവ്. ബോണ്ടിന്റെ അൻപത് വർഷങ്ങൾ കഴിഞ്ഞുപോകുന്ന ഈ വേളയിൽ ഡോ. നോ തുടങ്ങിവെച്ചത് ചരിത്രമായിരുന്നെന്ന് ആരോർത്തു?

എംസോൺ റിലീസ് ചെയ്തിട്ടുള്ള മറ്റു ജയിംസ് ബോണ്ട് ചിത്രങ്ങൾ

ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ്