എപ്പിസോഡ്സ് – 2
എംസോൺ റിലീസ് – 3420
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Anna Foerster, John Cameron, Richard J. Lewis |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.
അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.
എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.