എം-സോണ്‍ റിലീസ് – 1898

2008ൽ James Watkinsന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു ഹൊറര്‍, ത്രില്ലര്‍, ക്രൈം ചിത്രമാണ് ഈഡന്‍ ലേക്ക്. അധ്യാപികയായ ജെന്നിയും അവളുടെ കാമുകൻ സ്റ്റീവും കൂടി വാരാന്ത്യം ആഘോഷിക്കാനായി ഒരു കായൽക്കരയിലേക്ക് പോകുന്നു. അവിടേയ്ക്ക് തെമ്മാടികളായ ഒരു കൂട്ടം ചെറുപ്പക്കാരും എത്തുന്നു. പിന്നീട് നടക്കുന്ന നീചവും ഉധ്വേഗജനകവുമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെയാണ് മറ്റു ത്രില്ലറുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയായിരിക്കും ചിത്രം.
ആവിശ്യത്തിൽ കൂടുതൽ വയലന്‍സ് രംഗങ്ങളും അസ്വസ്ഥത ഉളവാക്കുന്ന രംഗങ്ങളും ഉള്ളതിനാൽ ഇത് ഫാമിലിയായി കാണാതിരിക്കുക.