El Camino: A Breaking Bad Movie
എൽ കമീനോ: എ ബ്രേക്കിംഗ് ബാഡ് മൂവി (2019)

എംസോൺ റിലീസ് – 1288

Download

19362 Downloads

IMDb

7.3/10

“El Camino-A Breaking Bad Movie” എന്ന് പറയുന്നതിലുപരി “El Camino-The 63rd episode of Breaking Bad” എന്ന് പറയുന്നതാവും ഉചിതം. ആറ് വർഷങ്ങൾക്കു മുൻപുള്ള ആ രാത്രിയിലുണ്ടായ സംഭവത്തിന്റെ തുടർക്കഥയെന്നോണം ജെസ്സി പിങ്ക്മാനെ ഫോക്കസ് ചെയ്താണ് കഥ മുന്നോട്ട്‌ പോകുന്നത്.
ബ്രേക്കിംഗ് ബാഡ് എന്ന വിഖ്യാത സീരിസിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള മേക്കിങ്‌ സ്റ്റൈലും ആഖ്യാന രീതികളും തന്നെയാണ് El Camino യിലും സ്വീകരിച്ചിട്ടുള്ളത്. ചില ഫ്ലാഷ്ബാക്ക് രംഗങ്ങളും ഗൺ ഷോട്ട് രംഗങ്ങളും ബ്രേക്കിംഗ് ബാഡ് ആരാധകരെ ഇമോഷണലി കണക്ട് ചെയ്യുന്നതാണ്.

ഒന്നാം സീസണിൽ വാൾട്ടറിനെ മെത്തിന്റെ ലോകത്ത് കൊണ്ടുവരാനുള്ള ഒരു കഥാപാത്രം എന്ന നിലയിലായിരുന്നു ആദ്യം വിൻസ് ഗില്ലിഗൻ ജെസ്സി പിങ്ക്മാൻ എന്ന കഥാപാത്രത്തിനെ കൊണ്ടുവന്നത്. അതിന് ശേഷം സീസൺ 1 ന്റെ അവസാനം തന്നെ കൊന്നുകളയുക എന്ന ഉദ്ദേശത്തോടെയാണ് ആ കഥാപാത്രത്തെ എഴുതിയിരുന്നത് തന്നെ. പക്ഷേ ആരോൺ പോളിന്റെ അഭിനയം കണ്ട് ജെസ്സിയെ കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഈ സിനിമ ശരിക്കും ബ്രേക്കിംഗ് ബാഡ് ആരാധകരെ ഉദ്ദേശിച്ച് തന്നെയുള്ളതാണ്. സീരീസ് കണ്ടവർക്ക് മാത്രമേ ഈ സിനിമയുമായി കണക്റ്റ് ചെയ്യാൻ കഴിയൂ.

കടപ്പാട് : രാഹുൽ T U