Encanto
എൻകാന്റോ (2021)

എംസോൺ റിലീസ് – 3004

കൊളംബിയയിലെ പർവതനിരകളിൽ, എൻകാന്റോ എന്ന് വിളിക്കപ്പെടുന്ന അതിശയകരവും ആകർഷകവുമായ സ്ഥലത്ത് മറഞ്ഞിരിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തിന്റെ കഥയാണ് എൻകാന്റോ പറയുന്നത്. എൻകാന്റോയുടെ മാജിക്ക് മാഡ്രിഗൽ കുടുംബത്തിലെ മിറബെൽ ഒഴികെയുള്ള മറ്റെല്ലാ കുട്ടികൾക്കും ഒരു മന്ത്രസിദ്ധി സമ്മാനമായി നൽകി. എന്നാൽ എൻകാന്റോയെ ചുറ്റിപ്പറ്റിയുള്ള മാജിക്ക് അപകടത്തിലാണെന്ന് കണ്ടെത്തിയ മിറബെൽ അതിനെ രക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെടുന്നതാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.

മികച്ച ഗാനങ്ങളാലും വർണ്ണാഭമായ രംഗങ്ങളാലും സമ്പന്നമായ ഈ ചിത്രം 2021-ലെ ഏറ്റവും മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്.