Enter the Dragon
എന്റർ ദ ഡ്രാഗൺ (1973)

എംസോൺ റിലീസ് – 3201

Download

3036 Downloads

IMDb

7.6/10

ആയോധനകലയിൽ അഗ്രഗണ്യനായ ലീ തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനായി ഒരു മാർഷ്യൽ ആർട്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. ലീയുടെ ഗുരുവിന്റെ ശിഷ്യനായിരുന്ന, ഇപ്പോൾ മയക്കുമരുന്നു വ്യാപാരവും പെൺവാണിഭവുമൊക്കെയായി കഴിയുന്ന ഹാനിന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലാണ്‌ ടൂർണമെന്‍റ് നടക്കുന്നത്. കോട്ടയ്ക്കു സമാനമായ ആ ദ്വീപിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ലോകപ്രശസ്ത നടനും ആയോധനകലാവീരനുമായ ബ്രൂസ് ലീയുടെ ആദ്യത്തേതും അവസാനത്തേതുമായ ഹോളിവുഡ് സിനിമയാണ് ‘എന്റർ ദ ഡ്രാഗൺ‘. ലോസ് ആഞ്ചലസിൽ സിനിമ പ്രീമിയർ ചെയ്യുന്നതിന് ഒരുമാസം മുമ്പ് ബ്രൂസ് ലീ മരണമടഞ്ഞു. മരണത്തിനു പിന്നിൽ പല ദുരൂഹതകളുമുണ്ട്. ചെറിയ ബജറ്റിൽ ചിത്രീകരിച്ച് ബോക്സ്ഓഫീസിൽ വലിയ വിജയമായിത്തീർന്ന സിനിമ, മാർഷ്യൽ ആർട്സ് ഫിലിംസിന്റെ ചരിത്രത്തിലെത്തന്നെ മികച്ച ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്നു. ഇതിലെ ക്ലൈമാക്സ് ഫൈറ്റ് സീൻ വളരെ വ്യത്യസ്തവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതുമാണ്.