Escape Plan
എസ്കേപ്പ് പ്ലാൻ (2013)

എംസോൺ റിലീസ് – 1958

Subtitle

28083 Downloads

IMDb

6.7/10

ജയിലുകളുടെ സുരക്ഷ എത്രത്തോളം ഉണ്ടെന്ന്  പരിശോധിക്കാൻ ഒരു തടവുപുള്ളിയായി ജയിലിന്റെ അകത്ത് കടക്കുകയും, പിന്നീട് അവിടുത്തെ ന്യൂനതകൾ മനസ്സിലാക്കി പുറത്ത് ചാടുന്നതുമാണ് റേ ബ്രെസ്‌ലിൻ എന്ന നായകന്റെ ജോലി.
അങ്ങനെ ഇരിക്കേ സി.ഐ.എ ക്ക് വേണ്ടി ജോലിചെയ്യുന്ന ഒരു സ്ത്രീ പുതിയ ഒരു ദൗത്യവുമായി റേ യുടെ അടുത്തേക്ക് വരുന്നു.ഏറ്റവും മോശം കുറ്റവാളികളെ തടവിലാക്കേണ്ട പരമാവധി സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഒരു പുതിയ ജയിൽ ആരംഭിക്കുകയാണെന്നും, അതിനാൽ റേ അതിനുള്ളിൽ പോയി ആർക്കും ചാടാൻ പറ്റാത്ത ജയിലാണതെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു അവളുടെ ആവശ്യം.
പുതിയ ദൗത്യം ഏറ്റെടുത്ത റേയെ കാത്തിരുന്നത് ഞെട്ടിക്കുന്ന ചതിയുടെ മുഖങ്ങൾ ആയിരുന്നു. പുറം ലോകം കാണാത്ത എവിടെയാണെന്ന് പോലും അറിയാത്ത ഒരു ജയിലിൽ അകപ്പെട്ടുപോകുകയാണ് നായകൻ. തന്നെ എന്നെന്നേക്കുമായി തടവിലാക്കാൻ ആരോ പദ്ധതിയിട്ട് തയ്യാറാക്കിയ കുരുക്കാണെന്ന് മനസ്സിലാക്കിയ റേ അവിടുത്തെ മറ്റൊരു അന്ധേവാസിയായ റോട്ടമായറുമായി കൂടി ജയിൽ ചാടാനുള്ള പദ്ധതി തയ്യാറാക്കുന്നു.
തികച്ചും ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ ഉള്ള ഒരു ത്രില്ലർ സിനിമയാണ് 2013 ൽ പുറത്തിറങ്ങിയ ഈ ചിത്രം. സൂപ്പർ താരങ്ങളായ സിൽവെസ്റ്റർ സ്റ്റാലോൺ, അർണോൾഡ് ഷ്വാസ്നെഗർ എന്നിവർ തകർത്തഭിനയിച്ച പടം വൻ ബോക്സ് ഓഫീസ് വിജയവുമായിരുന്നു.
ഇതിലെ ഇന്റർവെൽ, ക്ലൈമാക്സ് ട്വിസ്റ്റുകൾ ഏതൊരു സിനിമാ പ്രേമിയും മറക്കില്ല..