എംസോൺ റിലീസ് – 2688
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Baltasar Kormákur |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി |
എവറസ്റ്റ്, ഭൂമിയിലെ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളിൽ ഒന്ന്. അവിടേക്കുള്ള ഒരു കൂട്ടം സാഹസികരുടെ യാത്രയാണ് 2015ൽ ഇറങ്ങിയ എവറസ്റ്റ് എന്ന സിനിമ. ഇതൊരു യഥാർത്ഥ സംഭവമാണ്. 1953 ൽ എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗെയുമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 8.86 കിലോ മീറ്റർ ഉയരമുള്ള കൊടുമുടി പിന്നീട് പ്രൊഫഷണൽ ക്ലൈമ്പേഴ്സ് മാത്രമാണ് കയറിയിരുന്നത്. 1992 ൽ ന്യൂസിലാൻഡ്കാരനായ റോബ്, അഡ്വഞ്ചർ കൺസൾട്ട് എന്ന സംരംഭം തുടങ്ങി. നാലുവർഷംകൊണ്ട് 19 പേരെ കൊടുമുടി കയറ്റി. 1996 ൽ റോബിന്റെ സംഘടന കുറച്ചു സാഹസികരേയും കൂട്ടി വീണ്ടുമൊരു യാത്ര തീരുമാനിച്ചു. 1996 മെയ് 10ന് തീരുമാനിച്ച് ആ യാത്ര റോബിന്റെ അവസാന യാത്രയായിരുന്നു. ഗർഭിണിയായ ഭാര്യയും തനിച്ചാക്കിയാണ് യാത്രതിരിച്ചത്. യാത്ര ഇഷ്ടപ്പെടുന്ന ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. അഡ്വഞ്ചർ ട്രാവലിംഗ് ഗണത്തിൽ ഉൾപ്പെടുന്ന ഈ സിനിമ അതിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഒരു സർവൈവൽ ത്രില്ലറായി മാറുന്നുണ്ട്. 1996 ൽ റോബിനൊപ്പം യാത്രചെയ്ത ജോൺ ക്രാക്കോവർ എന്ന ‘OUTSIDE’ മാഗസിനിലെ എഴുത്തുകാരനിലൂടെയാണ് ഈ സംഭവം ലോകമറിയുന്നത്.