Extortion
എക്സ്റ്റോര്‍ഷന്‍ (2017)

എംസോൺ റിലീസ് – 480

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Phil Volken
പരിഭാഷ: ലിജോ ജോളി
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം
Download

1419 Downloads

IMDb

6.2/10

ഫില്‍ വോള്‍ക്കെന്‍ സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ
ത്രില്ലറാണ് ‘എക്സ്റ്റോര്‍ഷന്‍’. ഇയോണ്‍ ബൈലേ, ബെഥനിജോയ്,ബാര്‍ഖദ് അബ്ദി
തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബഹാമസ്സിലെ
ആളൊഴിഞ്ഞ ദ്വീപില്‍ കുടുങ്ങിപ്പോവുന്ന ഒരു കുടുംബം രണ്ട് മുക്കുവന്മാരെ
കണ്ടുമുട്ടുന്നു. അവരുടെ സഹായം പ്രതീക്ഷിച്ച് നില്‍ക്കുന്ന ആ
കുടുംബത്തിന്റെ വിധി മറ്റൊന്നായിരുന്നു. സഹായിക്കുമെന്ന് അവര്‍
പ്രതീക്ഷിച്ച മീന്‍പിടുത്തക്കാരുടെ മറ്റൊരു മുഖമാണ് പിന്നീട് കാണുന്നത്.
തന്റെ ഭാര്യയെയും മകനെയും രക്ഷിക്കാന്‍ പെടാപ്പാട് പെടുന്ന കെവിന്‍
എന്നയാളുടെ നിസ്സഹായാവസ്ഥയാണ് ചിത്രം പറയുന്നത്.

പറയത്തക്ക
അവാര്‍ഡോ മറ്റ് പുരസ്കാരങ്ങളോ നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. തീരെ
മോശമല്ലാത്ത ഒരു ചിത്രമായിരുന്നിട്ട് കൂടി വേണ്ട വിധം പരിഗണന കിട്ടാതെ പോയ
ഒരു ചിത്രമാണ് എക്സ്റ്റോര്‍ഷന്‍.