Fantastic Beasts and Where to Find Them
ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം (2016)

എംസോൺ റിലീസ് – 951

Download

4445 Downloads

IMDb

7.2/10

ഹാരിപോട്ടർ പരമ്പരക്കുശേഷം ജെ കെ റൗളിങ് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി 2016 ൽ പുറത്തിറങ്ങിയ ഫാന്റസി ത്രില്ലർ ആണ് ഫന്റാസ്റ്റിക് ബീസ്റ്റ്സ് & വേർ ടു ഫൈന്റ് ദെം. ഈ കഥ നടക്കുന്നത് 1926 കാലഘട്ടത്തിലാണ്. അതായത് ആദ്യ ഹാരിപോട്ടർ കഥയിലെ സംഭവങ്ങൾ നടക്കുന്നതിന് ഏതാണ്ട് 65 വർഷങ്ങൾക്കു മുമ്പ്. പ്രൊഫസർ ഡംബിൾഡോറിന്റെ ശിഷ്യനും മാന്ത്രിക ജന്തുശാസ്ത്ര വിദഗ്ദ്ധനുമായ ബ്രിട്ടീഷ് മാന്ത്രികൻ ന്യൂട്ട് സ്‌കമാന്ററാണ് ഇതിലെ പ്രധാന കഥാപാത്രം.

ന്യൂയോർക്കിൽ എത്തുന്ന ന്യൂട്ട് സ്കമാൻഡറിന്റെ മാന്ത്രികപെട്ടിയിൽ നിന്നും അബദ്ധവശാൽ ഏതാനും മാന്ത്രിക ജീവികൾ പുറത്ത് ചാടുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായാണ് സിനിമ ആരംഭിക്കുന്നത്. തുടർന്ന് മറ്റു കഥാപാത്രങ്ങളും കടന്നു വരുന്നതുനുസരിച്ചു കഥയുടെ സ്വഭാവവും മാറിവരുന്നു. അവസാനം വില്ലൻ കൂടെ എത്തുന്നതോടെ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്കു സിനിമ എത്തുന്നു. ബാക്കിയെല്ലാം കണ്ട് തന്നെ ആസ്വദിക്കേണ്ടതാണ്.

എന്തായാലും ഹാരിപോട്ടർ പരമ്പരകളെ വെല്ലുന്ന മാന്ത്രിക രംഗങ്ങളൊരുക്കുന്ന ഗ്രാഫിക്സ് വിരുന്നും പ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തുമെന്നുറപ്പാണ്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ അടക്കമുള്ള നിരവധി അവാർഡുകൾ നേടിയ ഫന്റാസ്റ്റിക് ബീസ്റ്റ്സ് & വേർ ടു ഫൈന്റ് ദെം, അക്കാഡമി അവാർഡ് നേടുന്ന wizarding world ഫിലിം ശ്രേണിയിലെ ആദ്യത്തെ സിനിമയാണ്. ഇതിന്റെ രണ്ടാം ഭാഗമായ ‘ഫന്റാസ്റ്റിക് ബീസ്റ്റ്: ക്രൈംസ് ഓഫ് ഗ്രിന്റൽവാൾട്ട് ‘ 2018 നവംബർ 16ന് പുറത്തിറങ്ങിയിരുന്നു.