എം-സോണ്‍ റിലീസ് – 2217
ഭാഷ | ഇംഗ്ലീഷ്, ഫ്രഞ്ച് |
സംവിധാനം | Wes Anderson |
പരിഭാഷ | മുഹമ്മദ് റഫീക്. ഇ |
ജോണർ | ആനിമേഷന്‍,അഡ്വെഞ്ചർ, കോമഡി |
റോൾഡ് ഡാലിൻ്റെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ ആസ്പദമാക്കി 2009 ൽ വെസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ഒരു ആനിമേറ്റഡ് മൂവിയാണ് “ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സ്. ” ബോഗിസ്, ബൺസ്, ബീൻ എന്നീ മൂന്നു ദുഷ്ടൻമാരായ കർഷകരിൽനിന്ന് ഭക്ഷണവും മദ്യവും മോഷ്ടിക്കുന്ന ഒരു കുറുക്കൻ്റെ കഥയാണിത്. പ്രതികാരദാഹികളായ ആ കർഷകർ തനിക്ക് ചുറ്റുമുള്ള മുഴുവൻ വന്യമൃഗങ്ങൾക്കും ഭീഷണിയായി മാറിയപ്പോൾ തൻ്റെ സമൂഹത്തിൻ്റെതന്നെ അതിജീവനത്തിനുവേണ്ടി അവന് പുതിയ തന്ത്രങ്ങൾ കണ്ടെത്തേണ്ടി വരുന്നു. അതിസാഹസികത തൻ്റെ രക്തത്തിലുള്ളതാണെന്ന് വീണ്ടും അവനെത്തന്നെ വിശ്വസിപ്പിച്ച് ഒരു പ്രതിരോധത്തിനായി അവൻ ഇറങ്ങുന്ന ഘട്ടത്തിൽ ഈ സിനിമ കൂടുതൽ ആകാംക്ഷാഭരിതവും അത് കുട്ടികളെപ്പോലെ മുതിർന്നവർക്കും ആസ്വാദ്യജനകവുമായിത്തീരുന്നു. വിദ്യാസമ്പന്നനായ ഒരു പരിഷ്കാരിക്കുറുക്കൻ വന്യമൃഗങ്ങൾക്കിടയിൽ സ്വത്വത്തെ പറ്റി അവബോധം സൃഷ്ടിക്കാൻ തയ്യാറെടുക്കുന്നതും അതിലൂടെ ഉത്തമനായ കുറുക്കൻ എന്ന പേരു സമ്പാദിക്കാനുള്ള വ്യഗ്രതയും ഈ സിനിമയിൽ കാണാം. സാഹസികതയും നർമ്മവും ഒരു ദൃശ്യത്തിൽ സമ്മേളിക്കുന്ന അത്ഭുതം എന്ന് ഈ സിനിമയെ വിലയിരുത്താം.